ഓണക്കാലത്ത് 1000 കാര്‍ഷിക വിപണികളുമായി സിപിഐഎം

സിപിഐ എം 2015 മുതല്‍ ജൈവകൃഷിയുടെ മേഖലയിലും, സംയോജിത കൃഷിയുടെ മേഖലയിലും ഇടപെട്ട് നടത്തിവരുന്ന കാര്‍ഷിക കാമ്പയിന്റെ ഭാഗമായി ഈ ഓണക്കാലത്ത് സംസ്ഥാനത്ത് ആകെ 1000 കാര്‍ഷിക വിപണികള്‍ സംഘടിപ്പിക്കുന്നു.

വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്‌ച രാവിലെ 9 മണിയ്ക്ക് കര്‍ഷകസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ നെടുമങ്ങാട്‌ നിര്‍വ്വഹിക്കും. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അധ്യക്ഷനാകും.

നമ്മുടെ പച്ചക്കറി ആവശ്യത്തിന്റെ മൂന്നില്‍ രണ്ടും പുറത്ത് നിന്ന് വിഷം തളിച്ച് വരുന്ന പശ്ചാത്തലത്തിലായിരുന്നു, പാര്‍ട്ടി കര്‍ഷകരെയും, പാര്‍ട്ടിയംഗങ്ങളെയും അണിനിരത്തി ഭക്ഷ്യസ്വയം പര്യാപ്‌തതയ്ക്കും വിഷരഹിത പച്ചക്കറിയുടെ രംഗത്തും ഇടപെടുന്നതിന് തീരുമാനിച്ചത്.

തുടര്‍ന്ന് സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തില്‍ നടന്ന നിരവധി കാര്‍ഷിക പ്രവര്‍ത്തനങ്ങളിലൂടെ പച്ചക്കറിയുടെയും, പാലിന്റെയും, മുട്ടയുടെയും മറ്റും രംഗത്തത് സ്വയം പര്യാപ്തമാകുന്നതിന് കഴിയുന്ന സ്ഥിതിയുണ്ടായി. കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച സുഭിക്ഷ കേരളം പദ്ധതി കാര്‍ഷിക മേഖലയില്‍ വലിയ മുന്നേറ്റവും സൃഷ്ടിച്ചു.

ഈ സാഹചര്യതത്തില്‍ കര്‍ഷകര്‍ ഉല്പാദിപ്പിച്ച ഉല്പന്നങ്ങള്‍ക്ക് പരമാവധി വിപണന സൗകര്യം ഏര്‍പ്പെടുത്തുന്നതിനും വിഷരഹിത ഉല്പന്നങ്ങള്‍ ജനങ്ങള്‍ക്ക് എത്തിയ്ക്കുന്നതിനുമായാണ് കാര്‍ഷിക വിപണികള്‍ 2020 ആഗസ്റ്റ് 28,29,30 തീയതികളില്‍ സംസ്ഥാനത്താകെ സംഘടിപ്പിക്കുന്നത്.

സംയോജിത കൃഷികാമ്പയിന്റെ വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം 2020 ആഗസ്റ്റ് 28þന് രാവിലെ 9 മണിയ്ക്ക് പാര്‍ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കര്‍ഷകസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ എന്‍ ബാലഗോപാല്‍ നെടുമങ്ങാട് നിര്‍വ്വഹിക്കുന്നു. പാര്‍ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അധ്യക്ഷത വഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News