മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് പി അപ്പുക്കുട്ടന്‍ അന്തരിച്ചു

മുതിർന്ന കമ്യൂണിസ്റ്റ് നേതാവും കടലുണ്ടി പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി അപ്പുക്കുട്ടൻ അന്തരിച്ചു. 97 വയസായിരുന്നു.

വ്യാഴാഴ്ച രാത്രി മണ്ണൂർ പഴയ സെട്രൽ മാർക്കറ്റിന് സമീപത്തെ വീട്ടിലായിരുന്നു മരണം. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒൻപതിന് വീടിന് സമീപത്തെ തറവാട് ശ്മശാനത്തിൽ.

ദീർഘ കാലം അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ തിരൂർ താലൂക്ക് കമ്മിറ്റി അംഗം, കടലുണ്ടി വില്ലേജ് കമ്മിറ്റി സെക്രട്ടറി, സി പി ഐ എം ഫറോക്ക് ഏരിയ കമ്മിറ്റി അംഗം, കടലുണ്ടി ലോക്കൽ സെക്രട്ടറി,

കടലുണ്ടി സീക്കോ ടൈൽസ് പ്രസിഡൻ്റ്, മണ്ണൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്, വെന്നിയൂർ ജനത ടൈൽസ് ഡയറക്ടർ തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിച്ചു. നിലവിൽ സി പി ഐ എം മണ്ണൂർ റെയിൽ ബ്രാഞ്ച് അംഗമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News