തലശ്ശേരി – മാഹി ബൈപ്പാസിലെ പാലത്തിന്റെ ഭീമുകൾ വീഴാൻ കാരണം ടൈഡ് എഫക്ക്റ്റെന്ന് അതോറിറ്റി പ്രോജക്ട് ഡയറക്ടരുടെ റിപ്പോർട്ട്

വേലിയേറ്റം മൂലം ഗഡറിന് നൽകിയ താങ്ങിന് ഇളക്കം സംഭവിച്ചതാണ് തലശ്ശേരി – മാഹി ബൈപ്പാസിലെ പാലത്തിന്റെ ഭീമുകൾ വീഴാൻ കാരണമെന്ന് ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടരുടെ റിപ്പോർട്ട്.

അതേ സമയം ബൈപാസ്സ് പാലം നിർമാണവുമായി സംസ്ഥാന സർക്കാരിന് ബന്ധമില്ലെന്നും കേന്ദ്ര സർക്കാരിന് കീഴിലുള്ള ദേശീയപാത അതോറിറ്റിയാണ് ടെൻഡർ നൽകുന്നതെന്നും നിർമാണ ചുമതലയുള്ള ഇ കെ കെ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് ഡയറക്ടർ എം ബി സുരേഷ് വ്യക്തമാക്കി.

ബൈപ്പാസിലെ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ അപാകത ഉള്ളതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായില്ലെന്നാണ് ദേശീയ പാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർ നിർമ്മൽ സാദെയുടെ റിപ്പോർട്ട്. ഭീമുകൾ വീണത് ടൈഡ് എഫക്ക്റ്റ് മൂലമാണെന്നാണ് പരിശോധയിൽ വ്യക്തമായത്.

വേലിയേറ്റം മൂലം ഗാഡറിന് നൽകിയ താങ്ങ് ഇളകി അമർന്നാതാണ് അപകട കാരണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.നിർമാണ തകരാറല്ലെന്ന് നിർമാണ ചുമതലയുള്ള ഇ കെ കെ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് ഡയറക്ടർ എം ബി സുരേഷും വ്യക്തമാക്കി.

ബൈപാസ്സ് പാലം നിർമാണവുമായി സംസ്ഥാന സർക്കാറിന് ബന്ധമില്ല.കേന്ദ്ര സർക്കാരിന് കീഴിലുള്ള ദേശീയ പാത അതോറിറ്റിക്കാണ് ചുമതലയെന്നും അവരാണ് ടെൻഡർ നൽകിയതെന്നും എം ബി സുരേഷ് പറഞ്ഞു.

അതേ സമയം കേന്ദ്രത്തിനാണ് ഉത്തരവാദിത്തം എന്ന കാര്യം മറച്ചു വച്ച് സംസ്ഥാന സർക്കാരിനെതിരെ തിരിച്ചു വിടാനാണ് കോണ്ഗ്രെസ്സും ബി ജെ പി യും ശ്രമിക്കുന്നത്.

പാലത്തിന്റെ ബീമുകൾ തകർന്നത് രാഷ്ട്രീയ പ്രചാരണമാക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെള്ളിയാഴ്ച സംഭവ സ്ഥലം സന്ദർശിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here