നാം കടന്നു പോകുന്നത് കൊവിഡ് മഹാമാരിയുടെ അതിനിര്‍ണായകമായ ഘട്ടത്തിലൂടെയെന്ന് മുഖ്യമന്ത്രി

കൊവിഡ് മഹാമാരിയുടെ അതിനിര്‍ണായകമായ ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഇപ്പോഴുള്ളതിലും 8 മടങ്ങ് രോഗികള്‍ വര്‍ധിച്ചാലും ചികിത്സ നല്‍കാനുള്ള സൗകര്യങ്ങള്‍ നമ്മള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 2406 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 2067 പേര്‍ രോഗമുക്തി നേടി. 10 മരണവും സ്ഥിരീകരിച്ചു.

കൊവിഡ് വ്യാപനത്തിന്‍റെ നിലവിലെ അവസ്ഥ അപ്രതീക്ഷിതമല്ല. എന്നാൽ മറ്റ് സംസ്ഥാനങ്ങളെ വച്ച് നോക്കുമ്പോൾ കേരളത്തില്‍ രോഗവ്യാപനവും മരണനിരക്കും നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ മികച്ച പ്രവര്‍ത്തനവും ജനങ്ങളുടെ സഹകരണവും കാരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോഴുള്ളതിലും 8 മടങ്ങ് രോഗികള്‍ വര്‍ധിച്ചാല്‍ വരെ ചികിത്സ നല്‍കാനുതകുന്ന സൗകര്യങ്ങള്‍ നമ്മള്‍ സജ്ജമാക്കിയിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച 2067ൽ 59 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 121 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 2175 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 193 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ഏറ്റവും കൂടുതൽ രോഗ ബാധിതർ തിരുവനന്തപുരത്താണ് 352. 47 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി.10 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 267 ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News