ഇന്ത്യൻ ജുഡീഷ്യറിക്ക് പുഴുക്കുത്ത് ഏറ്റിരിക്കുകയാണെന്ന് മുതിർന്ന അഭിഭാഷകൻ ടി. കൃഷ്ണനുണ്ണി

ഇന്ത്യൻ ജുഡീഷ്യറിക്ക് പുഴുക്കുത്ത് ഏറ്റിരിക്കുകയാണെന്ന് മുതിർന്ന അഭിഭാഷകൻ ടി. കൃഷ്ണനുണ്ണി. ‘സുപ്രീം കോടതിയുടെ അയോധ്യാ കേസിലെ വിധി ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ഹൈക്കോടതി കമ്മറ്റി സംഘടിപ്പിച്ച കോടതിയലക്ഷ്യ നിയമവും അഭിപ്രായ സ്വാതന്ത്ര്യവുമെന്ന വിഷയത്തിൽ വെബിനാർ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണകൂടത്തിനും ഭരണീയർക്കും ഇടയിലുള്ള വിടവ് നികത്തുകയും ഭരണകൂടത്തിന്റെ ഏകപക്ഷീയ നിലപാടുകളിൽ ഇടപെടുകയുമാണ് ജുഡീഷ്യറി ചെയ്യേണ്ടത്. ജഡീഷ്യറിയുടെ നിലപാടുകൾക്കെതിരെ അഭിഭാഷകർ മുന്നിട്ടിറങ്ങണം. അകത്തു നിന്നും കൂടെ നിന്നും പുറത്ത് നിന്നും ഒരു ത്രിതല ഇടപെടൽ വേണമെന്നും അദ്ദേഹം പറഞ്ഞു.

കോടതി അലക്ഷ്യ നിയമങ്ങളിൽ അടിമുടി മാറ്റം വേണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ദേശാഭിമാനി ചീഫ് എഡിറ്റർ പി.രാജീവ് പറഞ്ഞു.

“ജനാധിപത്യത്തിന്റെ നെടും തൂണുകളിൽ ഏറ്റവും പ്രധാനപ്പെട്ട താണ് ജുഡീഷ്യറി” ഒരു അഭിഭാഷകൻ നടത്തിയ മൂന്ന് ട്വീറ്റ്റുകളിൽ ആടിയൂലയുന്ന ഒന്നാണോ ജുഡീഷ്യറിയുടെ അടിത്തറയെന്നും അദ്ദേഹം ചോദിച്ചു’ ജൂഡിഷ്യറിയെപ്പറ്റിയും ജഡ്ജിമാരുടെ നിയമനത്തെപ്പറ്റിയുമൊക്കെ നമ്മുടെ സംഘടനകൾ എത്രയോ കാലമായി ഉയർത്തുന്ന വിമര്‍ശനങ്ങൾ ഒന്നും സുപ്രീം കോടതി ശ്രദ്ധിക്കുന്നെയില്ല.

കോളീജിയം എന്ന ഒരു സംവിധാനത്തിലൂടെയാണ് ന്യായാധിപരുടെ നിയമനം നടക്കുന്നത്. ഒരിക്കൽ നിയമിച്ചാൽ പിന്നെ വിമര്ശനത്തിന് പോലും സാധ്യത കുറവ്. ഇംപീച്ച്മെൻറും മറ്റും ഒരിക്കലും പ്രാവർത്തികമാവുന്നില്ല.

അതുകൊണ്ട് അഭിപ്രായ സ്വാതന്ത്ര്യവും വിമര്ശനവും കോടതിയുടെ അവകാശവും തമ്മിൽ ഒരു സമതുലിത യാണ് വേണ്ടത്. വിമർശന ത്തി ലൂടെ ഓരോ സംവിധാനവും ശക്തിപ്പെടുകയാണ് ചെയ്യുന്നത്.

ജനാധിപത്യത്തിൽ വിയോജിക്കാനുള്ള അവകാശം വളരെ പ്രധാനമാണ്.അത് സംരക്ഷിക്കപ്പെടേണ്ടതുമാണ്. അടിച്ചമർത്താനുള്ള ഉപകാരണമായി കോടതിയലക്ഷ നിയമം ഉപയോഗിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News