കൊച്ചിയിൽ 1600 കോടിയുടെ ഗിഫ്റ്റ് സിറ്റി വരുന്നു

വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളെ ലക്ഷ്യമിട്ട് കൊച്ചിയിൽ 1600 കോടിയുടെ ഗിഫ്റ്റ് സിറ്റി വരുന്നു.

കൊച്ചി – ബംഗളുരു വ്യവസായ ഇടനാഴിയുടെ ഭാഗമായാണ് പദ്ധതി യാഥാർത്ഥ്യമാവുന്നത്. 1600 കോടി രൂപ മുതൽമുടക്കിൽ പൊതു-സ്വകാര്യ പങ്കാളത്തത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പുതുതലമുറ വ്യവസായ പദ്ധതികൾക്കായി സർവസജ്ജമായ ഇടം എന്ന രീതിയിലാണ് വിഭാവനം.

ആലുവ താലൂക്കിൽ 220 ഹെക്ടറിൽ നടപ്പാക്കുന്ന പദ്ധതിക്ക് ദേശീയ വ്യവസായ ഇടനാഴി വികസന ട്രസ്റ്റിൻ്റെ അനുമതിയും സംസ്ഥാന സർക്കാരിൻ്റെ ഭരണാനുമതിയും ലഭിച്ചു കഴിഞ്ഞു.

ആദ്യഘട്ടത്തിൽ 1600 കോടി രൂപ മുതൽ മുടക്ക് ലക്ഷ്യമിടുന്ന പദ്ധതിയിൽ പത്ത് വർഷം കൊണ്ട് പതിനെണ്ണായിരം കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മാർച്ചോടെ ടെൻഡർ നടപടികൾ തുടങ്ങും. ഫെബ്രുവരിയിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂ‍ർത്തിയാക്കും.

പദ്ധതിയുടെ സ്പെഷൽ ഓഫീസറായി അഡീഷണൽ ചീഫ് സെക്രട്ടറിയും കൊച്ചി മെട്രോ എം ‍ഡിയുമായ അൽകേഷ് കുമാർ ശർമ്മയെ ചുമതലപ്പെടുത്തി. ഒരു ലക്ഷത്തി ഇരുപതിനായിരം പേർക്ക് നേരിട്ടും മൂന്നര ലക്ഷത്തോളം പേർക്ക് അല്ലാതെയും തൊഴിൽകിട്ടുമെന്നാണ് കണക്കാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News