24 മണിക്കൂറിനിടെ 77,266 പുതിയ രോഗികള്‍; 1057 മരണം; ആശങ്കയോടെ രാജ്യം

രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും 75,000ത്തലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 77,266 പേരിൽ രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതുവരെ 33,87,500 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1057 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 61,529 ആയി. 24 മണിക്കൂറിൽ 75,760 പേരിൽ രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആഗസ്‌ത്‌ ആദ്യവാരംമുതൽ ലോകത്ത്‌ ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ ഇന്ത്യയിലാണ്‌. കൂടുതൽ പ്രതിദിന മരണവും മിക്ക ദിവസങ്ങളിലും ഇന്ത്യയിലാണ്‌. മഹാരാഷ്ട്രയിലും ആന്ധ്രയിലും ഉയര്‍ന്ന പ്രതിദിന വര്‍ധന തുടരുകയാണ്.

അതേസമയം രാജ്യത്ത് രോഗമുക്തി നിരക്ക് 76.28 ശതമാനമാണ് ഇപ്പോൾ. 60,177 പേർ കൂടി 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടിയെന്നാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കിൽ പറയുന്നത്. ഇത് വരെ 25,83,948 പേർ രാജ്യത്ത് രോഗമുക്തി നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News