നീ​റ്റ്, ജെ​ഇ​ഇ പ​രീ​ക്ഷ​ക​ള്‍​ക്കു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി; കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാനങ്ങൾ; പിന്നോട്ടില്ലെന്ന് കേന്ദ്രം

പത്തു ലക്ഷം മാസ്‌ക്കുകളും പത്തു ലക്ഷം കൈയുറകളും, 6600 ലിറ്റർ സാനിറ്റൈസറുകളുമായി ജെ. ഇ. ഇ, നീറ്റ് പരീക്ഷകൾക്ക് ഒരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.

കോവിഡ് പശ്ചാത്തലത്തിൽ നടത്തുന്ന പരീക്ഷയ്ക്ക് 13 കോടി രൂപയാണ് ചിലവ്. അതേ സമയം പരീക്ഷ നടത്തുന്നതിനെതിരെ വിവിധ സംസ്ഥാനങ്ങൾ സുപ്രീം കോടതിയിൽ ഉടൻ ഹർജി നൽകും.

കോവിഡ് ഉയർത്തുന്ന അനിശ്ചിതത്വങ്ങൾക്കിടയിലും 660 പരീക്ഷ കേന്ദ്രങ്ങളിലായി ജെ. ഇ. ഇ, നീറ്റ് പ്രവേശന പരീക്ഷകൾ നടത്താനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. കേന്ദ്ര ഉന്നത വിദ്യാഭ്യാസ മന്ത്രാലയം തയാറാക്കിയ പദ്ധതികൾ പ്രകാരം 10 ലക്ഷം മാസ്‌ക്കുകൾ ആവശ്യമായി വരും.

പത്തു ലക്ഷം ജോടി കൈയുറകളും, 6, 600 ലിറ്റർ സാനിറ്റൈസറുകളും വിദ്യാർഥികൾക്കായി തയാറാക്കി. 8.58 ലക്ഷം പേർ പൊതു പ്രവേശന പരീക്ഷകൾക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

1.14 ലക്ഷം പരിശോധകർ ഉണ്ടാകും.ഇവർക്ക് എല്ലാവർക്കുമായി കോവിഡ് പ്രതിരോധ മാർഗങ്ങൾ അവലംബിച്ചു കൊണ്ട് പരീക്ഷ പൂർത്തിയാക്കാൻ 13 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്നു.

3300 ശുചീകരണ തൊഴിലാളികളെയും ഇത്തവണ നിയമിക്കും. പരീക്ഷ എഴുതാൻ എത്തുന്ന വിദ്യാർത്ഥികളുടെ ശരീരോഷ്മാവ് പരിശോധനക്കായി 1300 തെർമോമീറ്റർ വാങ്ങും.

അതേ സമയം കോവിഡിനിടയിലും നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ വിവിധ സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചു.

പശ്ചിമ ബംഗാൾ, പഞ്ചാബ്, ഒഡിഷ സംസ്ഥാങ്ങളാണ് ഹർജി നൽകാൻ തയാറെടുക്കുന്നത്. തമിഴ് നാട്, ദില്ലി സർക്കാരുകളും പരീക്ഷ മാറ്റി വയ്ക്കണമെന്ന നിലപാടിലാണ്.

സെപ്റ്റംബർ ഒന്ന് മുതൽ 6 വരെയാണ് പൊതു പ്രവേശന പരീക്ഷ നിച്ചയിച്ചിരിക്കുന്നത്. 13 ആം തിയതി മെഡിക്കൽ, ഡെന്റൽ എഴുത്ത് പരീക്ഷയും നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here