പരമ്പരാഗത-അനുഷ്ഠാന കലകളെ ടൂറിസവുമായി ബന്ധപ്പെടുത്തി ദേശീയ, അന്തർദേശീയ ശ്രദ്ധ നേടാന്‍ ഗ്രാമീണം

പരമ്പരാഗത – അനുഷ്ഠാന കലകളെ ടൂറിസവുമായി ബന്ധപ്പെടുത്തി ദേശീയ, അന്തർദേശീയ തലങ്ങളിൽ കൂടുതൽ അംഗീകാരം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് കാസർകോട് പുതിയകണ്ടം സ്വദേശി അനിൽ കാർത്തികയും സുഹൃത്തുക്കളും.

ഇതിന്റെ ഭാഗമായി രൂപം നൽകിയ കലാകാരന്മാരുടെ കൂട്ടായ്മയായ ഗ്രാമീണം വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചുവരുന്നത്.

സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ പിന്തുണയോടെയാണ് ഗ്രാമീണ ത്തിന്റെ പ്രവർത്തനങ്ങൾ. എല്ലാ വിഭാഗം തൊഴിലാളികളെയും ഈ കൂട്ടായ്മയിലേക്ക് കൊണ്ടുവരുവാൻ ഗ്രാമീണം ലക്ഷ്യമിടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here