പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനം ജപ്തി ചെയ്തു

പോപ്പുലര്‍ ഫിനാന്‍സ് ഓഫീസ് ആസ്ഥാനം ജപ്തി ചെയ്തു. ഹര്‍ജി തീര്‍പാകുന്നതുവരെ വസ്തുവകകള്‍ ചെയ്യാനാകില്ലെന്ന് പത്തനംതിട്ട കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. നിക്ഷേപകര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി.

കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് ഓഫീസ് സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അടച്ചു പൂട്ടിയിരുന്നു. ഭൂരിഭാഗം ശാഖകളും അടച്ചിടുകയും ചെയ്തു. ഇതിനെ തുടര്‍ന്ന്, 100ലധികം നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് സ്ഥാപനത്തിനെതിരെ ജപ്തി നടപടികള്‍ ആരംഭിച്ചത്.

അടൂര്‍ സ്വദേശി കെ.ബി. സുരേഷ് സ്ഥാപന ഉടമകള്‍ക്കെതിരെ പത്തനംതിട്ട സബ് കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു. ഇതു പരിഗണിച്ച കോടതി ഹര്‍ജി തീര്‍പാകുന്നതുവരെ വസ്തുവകകള്‍ കൈമറ്റം ചെയ്യാനാകില്ലെന്ന് ഉത്തരവിട്ടു.

സ്ഥാപനം കൈമാറ്റം ചെയ്ത് രക്ഷപ്പെടാന്‍ പ്രതിപ്പട്ടികയിലുള്ള ഉടമകളായ തോമസ് ഡാനിയേല്‍, ഭാര്യ പ്രഭ എന്നിവര്‍ നടത്തുന്ന നീക്കം മുന്നില്‍ കണ്ടാണ് കോടതി നടപടി. വരും ദിവസങ്ങളില്‍ കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കും. വിചാരണയ്ക്കിടെ ഹര്‍ജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ വ്യക്തതില്ലെങ്കില്‍ ഇടക്കാല ജപ്തി നടപടികള്‍ ഒഴിവാക്കിയേക്കും. ഇതിനിടെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ദേശസാത്കൃത ബാങ്കുകളിലുള്ള പ്രതികളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു.

ജില്ലയ്ക്കു പുറത്തു നിന്നു നിലവില്‍ പരാതികള്‍ പൊലീസിന് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഏകോപനം കണക്കിലെടുന്ന കേസ് ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറാനും പരിഗണനയിലുണ്ട്. നിലവില്‍ അടൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പ് കേസ്ില്‍ അന്വേഷണ നടത്തുന്നത്. പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച വരുന്ന സംഘം വരും ദിവസം ഇരുവരെയും അറസ്റ്റ് നടപടികളിലേക്ക് കടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News