ദില്ലി വിമാനത്താവളത്തില്‍ വച്ച് പുലര്‍ച്ചെയോടെ ആണ് പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപന ഉടമകളായ രണ്ട് പേര്‍ പിടിയിലായത്. ചീഫ് എക്സിക്യുട്ടീവ് ഓഫിസര്‍ റിനു മറിയം തോമസ്, ഡയറക്ടര്‍ ബോര്‍ഡ് അംഗം റിയ എന്‍ തോമസ് എന്നിവരാണിവര്‍. ഓസ്‌ട്രേലിയയിലേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമം.
കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘം ഡല്‍ഹിയിലെത്തിയിട്ടുണ്ട്. അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരെയും കേരളത്തിലെത്തിക്കും. പ്രതികളായ ഇണ്ടിക്കാട്ടില്‍ തോമസ് ഡാനിയേല്‍, പ്രഭ എന്നിവരെയും പൊലീസ് ഉടന്‍ പിടികൂടും. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.
അതേ സമയം സ്ഥാപനത്തിന്റെ ആസ്ഥാന കേന്ദ്രമായ വകയാറിലെ ഓഫിസില്‍ പോലീസ് റെയ്ഡ് നടത്തി. ജപ്തി നോട്ടിസും പതിപ്പിച്ചു. വസ്തുവകകള്‍ കൈമാറ്റം ചെയ്യാരുതെന്ന് പത്തനംതിട സബ് കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചു. അടൂര്‍ സ്വദേശിയായ കെ.വി. സുരേഷ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

Get real time update about this post categories directly on your device, subscribe now.