സ്വപ്നയുടെ മൊ‍ഴി കൂടുതല്‍ കു‍ഴപ്പത്തിലാക്കുന്നത് കേന്ദ്രമന്ത്രി വി മുരളീധരനെ: മന്ത്രി എകെ ബാലന്‍

സ്വർണം കടത്തിയത് നയതന്ത്രബാഗിൽ അല്ലെന്ന് പറയാൻ അനിൽ നമ്പ്യാർ തന്നോട് പറഞ്ഞായുള്ള സ്വപ്നയുടെ മൊ‍ഴി പുറത്ത് വന്നതോടെ പ്രതിരോധത്തിലാകുന്നത് കേന്ദ്ര മന്ത്രി വി മുരളീധരൻ.

നയതന്ത്ര ബാഗേജാണെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എന്‍.ഐ.എയും വ്യക്തമാക്കിയിട്ടും നിലപാട്‌ മാറ്റാന്‍ വി മുരളീധരന്‍ തയ്യാറായിരുന്നില്ല.

സ്വപ്നയുടെ മൊ‍ഴി പുറത്ത് വരുന്നതോടെ മുരളീധരന്‍ പ്രതികള്‍ക്ക്‌ പരോക്ഷ നിര്‍ദ്ദേശം നല്‍കുകയാണോ ചെയ്തതെന്ന സംശയം ശക്തിപ്പെടുകയാണ്.

ഇതായിരുന്നു അന്ന് സ്വർണക്കടത്തു കേസുമായി ബന്ധപെട്ട് കേന്ദ്ര മന്ത്രി വി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞകാര്യം.എന്നാൽ ഇപ്പോ‍ഴും സ്വർണം കടത്തിയത് നയതന്ത്രബാഗിൽ അല്ലെന്ന വാദത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ ഉറച്ച് നിൽക്കുകയാണ്.

ഇതോടെ സ്വർണകടത്തിൽ ബി ജെ പി നേതാക്കൾക്കുള്ള പങ്ക് മറനീക്കി പുറത്ത് വരുകയാണ്. നയതന്ത്ര ബാഗേജല്ലെന്ന്‌ പറയാന്‍ ജനം ടി വി കോ-ഓര്‍ഡിനേറ്റിംഗ്‌ എഡിറ്റർ അനില്‍ നമ്പ്യാര്‍ നിര്‍ദ്ദേശിച്ചതായി സ്വപ്ന അന്വേഷണം സംഘത്തിന് മൊ‍ഴി നൽകിയിരുന്നു.

സ്വപ്നയുടെ മൊ‍ഴി പുറത്ത് വരുന്നതോടെ മുരളീധരന്‍ പ്രതികള്‍ക്ക്‌ പരോക്ഷ നിര്‍ദ്ദേശം നല്‍കുകയാണോ ചെയ്തതെന്ന സംശയം ശക്തിപ്പെടുകയാണ്.

അനില്‍ നമ്പ്യാരെ കസ്റ്റംസ്‌ ചോദ്യം ചെയ്‌തത് അതീവ ഗൗരവമുള്ള കാര്യമാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്ഥാവനയിൽ അറിയിച്ചു.

നയതന്ത്ര ബാഗേജാണെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എന്‍.ഐ.എയും വ്യക്തമാക്കിയിട്ടും നിലപാട്‌ മാറ്റാന്‍ മുരളീധരന്‍ തയ്യാറാകത്തതും ശ്രദ്ധേയമാണെന്നും സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News