ദില്ലി കലാപം തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷണല്‍

ദില്ലി കലാപം തടയുന്നതില്‍ ദില്ലി പൊലീസ് പരാജയപ്പെട്ടുവെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍.

ഇരകള്‍ക്ക് വൈദ്യസഹായം നിഷേധിക്കല്‍, അവരെ രക്ഷപ്പെടുത്തല്‍ എന്നീ കാര്യത്തില്‍ പോലീസ് പരാജയപ്പെട്ടു.

പ്രതിഷേധക്കാരോട് അമിതവും അനിയന്ത്രിതവുമായ ബലപ്രയോഗം നടത്തി, സമ്മേളനങ്ങളോട് വിവേചനപരമായ പെരുമാറ്റം, ഡല്‍ഹിയില്‍ ആറ് ദിവസത്തെ അക്രമത്തിനിടയില്‍ അക്രമത്തിനിരയായവരെ സ്വയം പ്രതിരോധിക്കാന്‍ വിട്ടുകൊണ്ട് രക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള അവരുടെ കോളുകളോട് പോലീസ് പ്രതികരിച്ചില്ല; തുടങ്ങിയ ആരോപണങ്ങള്‍ അന്വേഷണത്തെ തുടര്‍ന്ന് മനുഷ്യാവകാശ സംഘടന കണ്ടെത്തി.

റിപ്പോര്‍ട്ട് പ്രകാരം ഡല്‍ഹി പൊലീസിന്റെ നടപടികള്‍ പൗര-രാഷ്ട്രീയ അവകാശങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി (ഐസിസിപിആര്‍)യുടെ ആര്‍ട്ടിക്കിള്‍ 9 ലംഘിക്കുന്നു.

ഈ ഉടമ്പടിയില്‍ ഇന്ത്യ ഒരു കക്ഷിയാണ്. കൂടാതെ ഡല്‍ഹി പൊലീസ് ആഭ്യന്തര നിയമങ്ങളും ലംഘിച്ചു. നിയമപ്രകാരം പൊലീസുകാര്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരി 23 നും 29 നും ഇടയില്‍ നടന്ന അക്രമത്തില്‍ 50 ലധികം പേരാണ് കൊല്ലപ്പെട്ടത്.

അക്രമത്തിനിടെ നടന്ന കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് ഡല്‍ഹി പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം അപര്യാപ്തമാണെന്ന് കലാപത്തിന്റെ 50 ഓളം സാക്ഷികളെ അഭിമുഖം നടത്തിയ ശേഷം ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here