കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കന്യാകുമാരി എംപി എച്ച് വസന്ത് കുമാര്‍ അന്തരിച്ചു. 70 വയസായിരുന്നു.
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോണ്‍ഗ്രസ് തമിഴ്‌നാട് ഘടകത്തിന്റെ വര്‍ക്കിംഗ് പ്രസിഡണ്ടായ വസന്ത് കുമാര്‍, വസന്ത് ആന്റ് കോ എന്ന വ്യാപാരശൃംഖലയുടെ സ്ഥാപകനാണ്.
ആഗസ്റ്റ് 10 നാണ് കോവിഡ് ലക്ഷണങ്ങളോടെ വസന്ത് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്‌ണനെ വന്‍ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.

Get real time update about this post categories directly on your device, subscribe now.