സ്വര്‍ണക്കടത്ത്: അനില്‍ നമ്പ്യാര്‍ പരല്‍മീന്‍ മാത്രം; വമ്പന്‍ ശ്രാവുകള്‍ വിദേശകാര്യ മന്ത്രാലയത്തില്‍: ഡിവൈഎഫ്ഐ

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ജനം ടിവിയുടെ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ പരല്‍മീന്‍ മാത്രമാണ് വമ്പന്‍ ശ്രാവുകള്‍ വിദേശകാര്യമന്ത്രാലയത്തിലാണെന്നും ഡിവൈഎഫ്‌ഐ.

ഒരു രാജ്യത്തിന്റെ നയതന്ത്ര വിഭാഗവുമായി ബന്ധപ്പെട്ട് തയ്യാറാക്കി നല്‍കേണ്ട ഒരു കത്ത് തയ്യാറാക്കി നല്‍കാന്‍ എനിക്ക് കഴിയുമെ അനില്‍ നമ്പ്യാര്‍ പറയുമ്പോള്‍ അദ്ദേഹത്തിന് വിദേശകാര്യ മന്ത്രാലയത്തില്‍ സ്വാധീനമില്ലാതെ കഴിയുമെന്ന് വിശ്വാസിക്കാനൊക്കുമോ എന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ ചോദിച്ചു.

DYFI സംസ്ഥാന നേതാക്കൾ മാധ്യമങ്ങളെ കാണുന്നു…

Posted by DYFI Kerala on Friday, August 28, 2020

സ്വര്‍ണം വന്നത് ഡിപ്ലോമാറ്റിക് ബാഗേജ് വഴിയല്ല എന്ന് ആദ്യമായി പൊതുമധ്യത്തില്‍ പറയുന്നത് വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ്.

ഇതേ വാദമാണ് സ്വപ്‌നയോട് അന്വേഷണ ഉദ്യോഗസ്ഥരോട് പറയാന്‍ അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടതെന്നും അവരുടെ മൊഴിയില്‍ നിന്ന് വ്യക്തമായതെന്നും എഎ റഹീം പത്രസമ്മേളനത്തില്‍ പറഞ്ഞു.

അതുകൊണ്ടുതന്നെ അനില്‍ നമ്പ്യാരിലും ജനം ടിവിയിലുമൊന്നും മാത്രം ഒതുങ്ങിനില്‍ക്കേണ്ടതല്ലെന്നും എഎ റഹീം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News