ഇരുവൃക്കകള്‍ക്കും തകരാര്‍; ജീവിതം വ‍ഴിമുട്ടി പാലക്കാട് സ്വദേശി; വൃക്ക മാറ്റിവയ്ക്കാന്‍ സഹായം തേടി കുടുംബം

ഇരുവൃക്കകളും തകരാറിലായി ജീവിതം വഴിമുട്ടി നില്‍ക്കുകയാണ് പാലക്കാട് പട്ടിത്തറയിലെ അനില്‍കുമാര്‍. കഴിഞ്ഞ ഒന്നര വര്‍ഷമായി ഡയാലിസിസ് ചെയ്താണ് അനില്‍കുമാറിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്.

വൃക്ക നല്‍കാന്‍ ഭാര്യ ബിന്ദു തയ്യാറാണെങ്കിലും ഇതിനാവശ്യമായ ചികിത്സാ ചിലവ് കണ്ടെത്താനാവാതെ പ്രതിസന്ധിയിലാണ് അനില്‍കുമാറിന്റെ കുടുംബം.

ഒന്‍പത് വര്‍ഷം മുമ്പാണ് പട്ടിത്തറ സ്വദേശി അനില്‍കുമാറിന്റെ വൃക്കകള്‍ക്ക് തകരാര്‍ കണ്ടെത്തിയത്. ഇരുവൃക്കകളും തകരാറിലായതോടെ കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസിന് വിധേയനാകുന്നുണ്ട്.

ഡയാലിസിസിന് മാത്രം മാസം ഇരുപതിനായിരം രൂപയിലേറെ വേണം. വൃക്ക മാറ്റി വെക്കുക മാത്രമാണ് അനില്‍കുമാറിന്റെ ജീവന്‍ രക്ഷിക്കാനുള്ള ഏക മാര്‍ഗ്ഗം.

ഭാര്യ ബിന്ദുവിന്റെ വൃക്ക അനില്‍കുമാറിന് മാറ്റി വെക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട.

എന്നാല്‍ വൃക്ക മാറ്റിവെക്കുന്നതിനും തുടര്‍ ചികിത്സകള്‍ക്കുമായി പത്ത് ലക്ഷത്തോളം രൂപ ആവശ്യമാണ്. ഭാര്യയും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്ന അനില്‍കുമാറിന്റെ കുടുംബം ഭാരിച്ച ഈ തുക കണ്ടെത്താന്‍ കഴിയാതെ പ്രതിസന്ധിയിലാണ്.

രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ ടൈലറിംഗ് ഷോപ്പ് സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചു പൂട്ടേണ്ടി വന്നു.15ാം വയസ്സിലുണ്ടായ അപകടത്തില്‍ അനില്‍കുമാറിന്റെ തുടയെല്ലിന് പരുക്കേല്‍ക്കുകയും കാല്‍പാദം മുറിച്ചു മാറ്റുകയും ചെയ്തതിനാല്‍ മറ്റ് ജോലിക്കൊന്നും പോവാന്‍ സാധിക്കില്ല.

കഴിഞ്ഞ ഒന്നരവര്‍ഷമായി ജോലിയില്ലാതായതോടെ നാട്ടുകാരുടെ സഹായത്തിലാണ് ചികിത്സയും കുടുംബ ജീവിതവും മുന്നോട്ട് കൊണ്ടു പോവുന്നത്.

നാട്ടുകാരുടെ നേതൃത്വത്തില്‍ അനില്‍കുമാറിന്റെ ചികിത്സാ സഹായം കണ്ടെത്തുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ ഭാര്യ ബിന്ദുവിന്റെ പേരില്‍ തൃത്താല ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നന്‍മയുള്ള മനസ്സുകളുടെ സഹായത്തിലാണ് അനില്‍കുമാറും കുടുംബവും പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News