മഹാരാഷ്ട്രയിൽ ആശങ്ക പടർത്തി ഏകദിന കണക്കുകൾ; മരണ സംഖ്യ 24000 ലേക്ക്

മഹാരാഷ്ട്രയിൽ 14,361 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 7,47,995 ആയി ഉയർന്നു. സംസ്ഥാനത്ത് 331 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 23,775 ൽ എത്തിയിരിക്കയാണ്.

സംസ്ഥാനത്ത് തുടർച്ചയായി പതിനാലായിരം കടന്നാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മരണ സംഖ്യയും ആശങ്ക ഉയർത്തിയിരിക്കയാണ്. മുനിസിപ്പൽ ജീവനക്കാരുടെ അനാസ്ഥയും പൊതു സമൂഹത്തിന്റെ ജാഗ്രതക്കുറവുമാണ് കോവിഡ് കണക്കുകളെ ഭീതിജനകമാക്കുന്നതെന്നാണ് പരക്കെ പരാതി

രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ 1,217 പുതിയ കേസുകളും 30 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നഗരത്തിലെ രോഗബാധിതരുടെ എണ്ണം 1,42,108 ആയി ഉയർന്നു. മരണസംഖ്യ 7,565 രേഖപ്പെടുത്തി.

മുംബൈയിൽ 19,407 രോഗികൾ ചികത്സയിലാണ്. പൂനെ നഗരത്തിൽ വെള്ളിയാഴ്ച 1,795 കേസുകളും 22 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ നഗരത്തിലെ ആകെ കേസുകളുടെ എണ്ണം 96,692 ആയി ഉയർന്നപ്പോൾ മരണസംഖ്യ 2,475 ആയി രേഖപ്പെടുത്തി.

പൂനെയിൽ രോഗമുക്തി നിരക്ക് 80.48 ശതമാനവും . മുംബൈയിലെ 81.32 ശതമാനവുമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെ സംസ്ഥാനത്ത് 39,32,522 പരിശോധനകൾ നടത്തി

കല്യാൺ ഡോംബിവ്‌ലി മേഖലയിൽ പുതിയ 244 കേസുകളും പൻവേലിൽ 246 കേസുകളും റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്രയിലെ 346 പോലീസ് ഉദ്യോഗസ്ഥർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചത്. രണ്ട് പേർ മരണമടഞ്ഞു. സംസ്ഥാനത്ത് രോഗബാധിതരായ പോലീസുകാരുടെ എണ്ണം 14,641 ൽ എത്തി. ഇത് വരെ 148 പേർ മരിച്ചു. വിവിധ ആശുപത്രികളിൽ 2,741 പോലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ ചികിത്സയിലാണ്.

11,752 പേർ രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം, നിരോധന ഉത്തരവുകൾ ലംഘിച്ചതിന് 2,43,595 കുറ്റങ്ങൾ പോലീസ് രജിസ്റ്റർ ചെയ്യുകയും 34,017 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News