കൊവിഡ്‌ മരണത്തിൽ മെക്‌സിക്കോയെ മറികടന്ന് ഇന്ത്യ മൂന്നാമത്‌

ലോകത്ത്‌ കൊവിഡ്‌ മരണത്തിൽ മെക്‌സിക്കോയെ മറികടന്ന്‌ ഇന്ത്യ മൂന്നാമത്‌. അമേരിക്കയിലും ബ്രസീലിലും മാത്രമാണ്‌ ഇന്ത്യയേക്കാൾ കൂടുതൽ മരണം. രാജ്യത്ത്‌ പ്രതിദിന രോഗികൾ‌ വീണ്ടും കുതിക്കുകയാണ്‌.

24 മണിക്കൂറിൽ 77,266 പേർകൂടി രോഗബാധിതരായതായി കേന്ദ്രം അറിയിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ് ഇത്‌. 1057 പേർകൂടി മരിച്ചു. മൂന്നു ദിവസമായി ആയിരത്തിലേറെയാണ്‌ പ്രതിദിന മരണം.

മെക്‌സിക്കോയിൽ മരണം 62,592 ആണ്‌‌‌. രണ്ടു ദിവസമായി എഴുന്നൂറിൽ താഴെയാണ്‌ മെക്‌സിക്കോയിലെ മരണം. ഇന്ത്യയിൽ വെള്ളിയാഴ്‌ച മരണം 62,700നോട്‌ അടുത്തു. യുഎസിൽ 1.85 ലക്ഷം പേരാണ്‌ ഇതുവരെ‌ മരിച്ചത്‌. ബ്രസീലിൽ 1.19 ലക്ഷവും.

വ്യാഴാഴ്‌ച പ്രതിദിന മരണത്തിൽ യുഎസിനു പിന്നിൽ രണ്ടാമതാണ്‌ ഇന്ത്യ. യുഎസിൽ 1143ഉം ബ്രസീലിൽ 970ഉം ആണ്‌ വ്യാഴാഴ്‌ചത്തെ മരണം. ഇന്ത്യയിൽ ആയിരത്തിലേറെയും. പ്രതിദിന രോഗികൾ ആഗസ്‌ത്‌ ആദ്യവാരംമുതൽ ഇന്ത്യയിലാണ്‌ കൂടുതൽ. യുഎസിൽ വ്യാഴാഴ്‌ച രോഗികൾ 46,286 ആണ്‌. ബ്രസീലിൽ 42,489ഉം.

ഇരുപത്തിനാല്‌ മണിക്കൂറിൽ 60,177 പേർകൂടി രോഗമുക്തരായി. ആകെ രോഗമുക്തർ 25.84 ലക്ഷം. രോഗമുക്തിനിരക്ക്‌ 76.28 ശതമാനം. ചികിത്സയിലുള്ളവർ ഏഴര ലക്ഷം കടന്നു. 1.82 ശതമാനമാണ്‌ മരണനിരക്ക്‌.

ആകെ പരിശോധന 3.94 കോടിയിലേറെയായി. പത്തുലക്ഷം പേരിൽ 28,607 ആണ്‌ രാജ്യത്തെ പരിശോധനത്തോത്‌. കേരളത്തിൽ 45,780 ആണ്‌ പരിശോധനത്തോത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News