സ്വര്‍ണ്ണക്കടത്ത് കേസ്; അനില്‍ നമ്പ്യാരിലേക്ക് അന്വേഷണം നീണ്ടതോടെ പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിയുന്നു; ഗത്യന്തരമില്ലാതെ അനിലിനെ തള്ളി ചെന്നിത്തലയും

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ അനില്‍ നമ്പ്യാരിലേക്ക് അന്വേഷണം നീണ്ടതോടെ പ്രതിപക്ഷം മുന്‍പ് ഉന്നയിച്ച ആരോപണങ്ങളുടെ മുനയൊടിയുന്നു. ഗത്യന്തരമില്ലാതെ അനില്‍ നമ്പ്യാരെ തളളി പറഞ്ഞ് പ്രതിപക്ഷ നേതാവും.

സ്വര്‍ണ്ണക്കടത്ത് കേസ് ബിജെപിയും സിപിഐഎമ്മും ചേര്‍ന്ന് അട്ടിമറിക്കുന്നു എന്ന് പറഞ്ഞ് കൊണ്ടാണ് ചെന്നിത്തല വാര്‍ത്താസമ്മേളനം ആരംഭിച്ചത്. ജനം ടിവി മേധാവി അനില്‍ നമ്പ്യാര്‍ സ്വപന്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. സ്വര്‍ണ്ണ കടത്തിയത് നയതന്ത്ര ബാഗേജ് അല്ലെന്ന് വി മുരളിധരന്‍ പറഞ്ഞു. അത് ശരിയായിരുന്നോ എന്ന് ചെന്നിത്തല ചോദിച്ചു. ബിജെപിയിലേക്ക് അന്വേഷണം നീണ്ടാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതുന്നു

തീ പിടുത്തിനിടെ സെക്രട്ടറിയേറ്റിലെ ഫയലുകള്‍ മോഷണം പോയെന്നും അത് ഗൗരവ സ്വഭാവത്തില്‍ ഉള്ളതാണ് ചെന്നിത്തല പുതിയ ആരോപണം ഉന്നിയച്ചു. വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതിയുടെ നിര്‍മ്മാണം വളരെ ദുര്‍ബലമാണെന്ന് ചെന്നിത്തല ആരോപിച്ചു.

ലീഗ് എംഎല്‍എ എം സി കമറുദ്ദീന് എതിരായ തട്ടിപ്പ് കേസിലെ പരാതിയില്‍ വിഷയം പഠിച്ചിട്ട് പ്രതികരിക്കാം എന്നായിരുന്നു ചെന്നിത്തലയുടെ മറ്റൊരു പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News