പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: മാസങ്ങള്‍ നീണ്ട ആസൂത്രണം

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് പിന്നില്‍ മാസങ്ങള്‍ നീണ്ട ആസൂത്രണം. നിക്ഷേപകരെ മറ്റ് സ്ഥാപനങ്ങളുടെ രേഖകള്‍ നല്‍കി കബളിപ്പക്കലിന് ഇരയാക്കിയതായി തെളിവുകള്‍.

നിക്ഷേപ ഇനത്തിലും സ്വര്‍ണപ്പണയ ഇനത്തിലും ആണ് കൂടുതല്‍ തട്ടിപ്പുകള്‍ നടന്നത്. ഫിനാല്‍ സ് സ്ഥാപനം സമീപകാലത്ത് നിക്ഷേപകര്‍ക്ക് കൈമാറിയത് മറ്റു സ്ഥാപനങ്ങളുടെ രേഖകളാണ് . പോപ്പുലര്‍ എക്‌സപ്പോര്‍ട്ടേഴ്‌സ്, പോപ്പുലര്‍ ട്രഡേഴ്സ്, പോപ്പുലര്‍ പ്രിന്റേഴ്‌സ്. സാന്‍ പോപ്പുലര്‍, മൈ പോപ്പുലര്‍ മറൈന്‍, മേരി റാണി ട്രേഡിങ് കമ്പനി, സാന്‍ പോപ്പുലര്‍ ഇ കമ്പനി എന്നിവയാണിവ. എന്നാല്‍ പലരും പണം നഷ്ടമായ ശേഷമാണ് രേഖകളുടെ ആധികാരതയില്‍ സംശയം ഉണര്‍ത്തിയത്.

തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗം പേരും ഇന്ന് കോന്നിയിലെ ഓഫീസ് ആസ്ഥാനത്തെത്തി. അര ലക്ഷം മുതല്‍ കോടി രൂപയോളം നിക്ഷേപിച്ചവര്‍ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഒറ്റയ്ക്കും യോജിച്ചും നിയമപോരാട്ടം നടത്താനാണ് ഇവരുടെ തീരുമാനം.

അതേ സമയം, പിടിയിലായ രണ്ടുപേരെ കൂടാതെ സ്ഥാപന ഉടമ തോമസ് ഡാനിയേല്‍, ഭാര്യ പ്രഭ, സിഒഒ റോയ് മാത്യു എന്നിവരെ പിടികൂടാന്‍ പൊലിസ് നീക്കം തുടങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News