സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം; കേന്ദ്രത്തിന്റെ രണ്ട് നിര്‍ദേശങ്ങളോടും കേരളം യോജിക്കുന്നില്ലെന്ന് മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ രണ്ട് നിര്‍ദേശങ്ങളോടും കേരളം യോജിക്കുന്നില്ലെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. ഇതെ നിലപാടുള്ള മറ്റ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി വിഷയം തിങ്കളാഴ്ച ചര്‍ച്ച ചെയ്യും.

ജിഎസ്ടിയിലെ നഷ്ടപരിഹാരം സംസ്ഥാനങ്ങളുടെ അവകാശമാണ്. കേന്ദ്ര സര്‍ക്കാര്‍ വായ്പ എടുത്ത് ആ തുക നല്‍കണം എന്നതാണ് കേരളത്തിന്റെ നിലപാട്. മിച്ചം വരുമ്പോഴെല്ലാം പണം കേന്ദ്ര സര്‍ക്കാരിന്റെ ഖജനാവില്‍, കമ്മി വരുമ്പോള്‍ ഭാരം സംസ്ഥാനങ്ങളുടെ പുറത്ത്. ഈ നിലപാട് അംഗീകരിക്കാനാകില്ലെന്നും സംസ്ഥാന ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

സംസ്ഥാനങ്ങള്‍ക്ക് ഏടഠ നഷ്ടപരിഹാരം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ രണ്ട് നിര്‍ദേശങ്ങളോടും കേരളം യോജിക്കുന്നില്ലെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് പറഞ്ഞു. ഇതെ നിലപാടുള്ള മറ്റ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി വിഷയം തിങ്കളാഴ്ച ചര്‍ച്ച ചെയ്യും. തുടര്‍ന്ന് കേന്ദ്രത്തെ വിയോജിപ്പ് അറിയിക്കാനാണ് തീരുമാനം.

കേന്ദ്ര സര്‍ക്കാര്‍ വായ്പ എടുക്കുന്നതാണ് ഉചിതം. അവര്‍ നേരിട്ട് എടുക്കുമ്പോള്‍ പലിശ കുറവാണ്. സംസ്ഥാനത്തിന് ഇത് നിലവിലെ പ്രതിസന്ധി ഇരട്ടിയാക്കും. കേന്ദ്ര നിലപാട് അപ്രായോഗികമാണെന്നും ഐസക് കുറ്റപ്പെടുത്തി.

കാരുണ്യ ആരോഗ്യ പദ്ധതിയിലെ ആശങ്കയും ധനമന്ത്രി അകറ്റി. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ പൊലീസ് കൃത്യമായ നടപടി സ്വീകരിക്കുന്നു. ഇവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കും. ചിട്ടി നടത്തിപ്പില്‍ എന്തെങ്കില്‍ പോരയ്മ ഉണ്ടോ എന്നത് നികുതി വകുപ്പ് പരിശോധിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News