പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും

തിരുവനന്തപുരം: പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാന്‍ പത്തനംതിട്ട പൊലീസ് മേധാവി കെജി സൈമണിന്റെ നേതൃത്വത്തില്‍ 25 അംഗ സംഘത്തെ നിയോഗിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ദക്ഷിണമേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.

തട്ടിപ്പിന് വിദേശബന്ധം സംശയിക്കുന്നതിനാല്‍ ഇന്റര്‍പോളുമായും ബന്ധപ്പെടും. ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ദില്ലി വിമാനത്താവളത്തില്‍ വച്ച് പിടിയിലായ സ്ഥാപന ഉടമയുടെ മക്കളെ ഉച്ചയോടെ പത്തനംതിട്ടയില്‍ എത്തിച്ചിട്ടുണ്ട്.

സ്ഥാപനത്തിന്റെ എംഡി തോമസ് ഡാനിയല്‍, ഭാര്യയും സ്ഥാപനത്തിന്റെ മാനേജിംഗ് പാര്‍ടണറുമായ പ്രഭാ ഡാനിയല്‍ എന്നിവരെ ചങ്ങനാശ്ശേരിയില്‍ നിന്നും പിടികൂടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News