മഹാരാഷ്ട്ര അതീവ ഗുരുതരാവസ്ഥയിൽ; രോഗവ്യാപനത്തിൽ വൻ കുതിപ്പ്

മഹരാഷ്ട്രയിൽ ഇന്ന് 16,867 പുതിയ കോവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രോഗബാധിതരുടെ എണ്ണം 7,64,281 ആയി ഉയർന്നു. 328 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ മരണപ്പെട്ടത്. ഇതോടെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 24,103 ആയി ഉയർന്നു.

ആഗസ്റ്റ് 26 നായിരുന്നു സംസ്ഥാനം ഇതിന് മുൻപ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‍തത്. 14,888 കേസുകൾ രേഖപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ കുതിപ്പാണ് ഇന്ന് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളിലായി മഹാരാഷ്ട്രയിൽ പതിനാലായിരത്തിന് മുകളിലാണ് ഏക ദിന രോഗബാധിതരുടെ എണ്ണം റിപ്പോർട്ട് ചെയ്യുന്നത്.

രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ അഭാവവും ലോക്ക് ഡൌൺ ഇളവുകൾ പ്രഖ്യാപിച്ചതിലൂടെ ജനങ്ങൾ പുറത്തിറങ്ങാൻ തുടങ്ങിയതുമാണ് രോഗവ്യാപനത്തിൽ പെട്ടെന്നുണ്ടായ വർദ്ധനവിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാനത്ത് 1,85,131 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 11,541 രോഗികൾ സുഖം പ്രാപിച്ചു. ഇത് വരെ രോഗമുക്തി നേടിയവരുടെ എണ്ണം 5,54,711 ആയി രേഖപ്പെടുത്തി.

മുംബൈയിൽ 1,432 പുതിയ കേസുകളും 31 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നഗരത്തിലെ മൊത്തം കോവിഡ് -19 കേസുകളുടെ എണ്ണം 1,43,389 റിപ്പോർട്ട് ചെയ്യുമ്പോൾ മരണസംഖ്യ 7,596 ആയി ഉയർന്നു. നഗരത്തിൽ 19,971 പേരാണ് ചികിത്സയിൽ കഴിയുന്നത്.

പുണെ നഗരത്തിൽ 1,972 പുതിയ കേസുകളും 32 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 98,573 ആയി ഉയർന്നു. മരണസംഖ്യ 2,507.

മഹാരാഷ്ട്രയിൽ ഇതുവരെ 40,12,059 പരിശോധനകൾ നടത്തിയതായി അധികൃതർ അറിയിച്ചു. 13,12,059 പേർ മഹാരാഷ്ട്രയിൽ ഹോം ക്വാറന്റൈനിൽ കഴിയുന്നു. 35,524 പേരാണ് ഇൻസ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ.

നാസിക് മേഖലയിൽ ഇതുവരെ 93,119 കേസുകളും 2,253 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഡോംബിവ്‌ലി കല്യാൺ മേഖലയിൽ പുതിയ 346 കേസുകൾ റിപ്പോർട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News