അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതിന് പിന്നാലെ ബിജെപി ജനം ചാനലിനെ തള്ളിപ്പറഞ്ഞത് കടും കൈയായിപ്പോയി; മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസിൽ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതിന് പിന്നാലെ ബി ജെ പി ജനം ചാനലിനെ തള്ളിപറഞ്ഞത് കടും കൈയായിപ്പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കേന്ദ്ര സർക്കാരിനോടും ബിജെപിയോടും മൃദു സമീപനമാണ് പ്രതിപക്ഷ നേതാവിന്. മാഹി പാലത്തിലെ പ്രതികരണം അതാണ് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ഹർഷിതാ അട്ടലൂരിയുടെ നേതൃത്വത്തിൽ 25 പേരടങ്ങുന്ന പ്രത്യേക സംഘം അന്വേഷിക്കാനും സർക്കാർ തീരുമാനിച്ചു.

സ്വർണക്കടത്തിൽ അന്വേഷണം അതിന്‍റെ വ‍ഴിക്ക് നടക്കട്ടെ. അന്വേഷണത്തിന്‍റെ തുടർ ഘട്ടത്തിൽ ചിലരുടെ നെഞ്ചിടിപ്പ് കൂടും എന്നത് ആരെയും വ്യക്തിപരമായി പറഞ്ഞതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതിന് പിന്നാലെ ജനം ടിവിയോടുള്ള ബിജെപി നിലപാടിലും മുഖ്യമന്ത്രി പ്രതികരിച്ചു.

മാഹി ബൈപ്പാസിലെ പാലം തകർന്നതിൽ സർക്കാരിന് പങ്കുണ്ടെന്ന പ്രതിപക്ഷനേതാവിന്‍റെ പ്രസ്‌താവന എന്തോ വിഭാന്തിയെ തുടർന്നാണ്. ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട എല്ലാം ചെയ്യുന്നത് ദേശീയ പാതാ വികസന അതോറിറ്റിയാണ്. സർക്കാരല്ലെന്നും മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന് മറുപടി നൽകി.

ജിഎസ്‍ടി നഷ്‌ടപരിഹാരം പൂർണമായും കിട്ടിയേ തീരൂ. ഇതിന്‌ വായ്‌പ എടുക്കാനുള്ള ചുമതല സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഹർഷിതാ അട്ടലൂരിയുടെ നേതൃത്വത്തിൽ 25 പേരടങ്ങുന്ന പ്രത്യേക സംഘം അന്വേഷിക്കും. ഇന്‍റർപോളിന്‍റെ സഹായം തേടാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here