പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; ഉടമകൾക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; നിക്ഷേപകരുടെ പണം വകമാറ്റിയത് സ്വന്തം ബാങ്ക് അക്കൗണ്ടുകൾ വഴി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ ഉടമ തോമസ് ഡാനിയേലിന്റെ മക്കള്‍ക്ക് മുഖ്യപങ്ക്. വിദേശത്ത് കോടികളുടെ നിക്ഷേപം നടത്തി. ലിമിറ്റഡ് ലയബലിറ്റി പാട്ണര്‍ഷിപ്പായി 21 കമ്പനികള്‍ രൂപീകരിച്ചതായും ‘പ്രതികളുടെ മൊഴി.

സാമ്പത്തിക തട്ടിപ്പ് കേസില്‍ സ്ഥാപന ഉടമയും മക്കളും പിടിയിലായതിന് പിന്നാലെ ആണ് നിര്‍ണായ വിവരങ്ങള്‍ പുറത്തുവന്നത്. വര്‍ഷങ്ങള്‍ കൊണ്ട് ആര്‍ജിച്ചെടുത്ത വിശ്വാസം വഴി നേടിയെടുത്ത നിക്ഷേപങ്ങള്‍ സ്വന്തം നേട്ടങ്ങള്‍ക്കായി തോമസ് ഡാനിയേല്‍, ഭാര്യ പ്രഭ, മക്കളായ റിനു , റിയ എന്നീ പ്രതികള്‍ ഉപയോഗിച്ചു.

ഉടമകള്‍ക്ക് ഓസ്‌ട്രേലിയില്‍ കോടികളുടെ നിക്ഷേപമുണ്ട്. നേരിട്ട് പങ്കാളിത്തം ഇല്ലാത്ത
വ്യവസായ സംരംഭങ്ങളില്‍ പണം നിക്ഷേപിച്ചതായി കണ്ടെത്തി. ഇത്തരം ഇടപാടുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടി.

എല്‍ എല്‍ പി എന്ന നിലയിലുളള ഇവര്‍ 21 കമ്പനികള്‍ രൂപീകരിച്ചു. ഈ സ്ഥാപനങ്ങള്‍ക്കും അംഗീകാരമില്ലെന്നും തോമസ് ഡാനിയേല്‍ സമ്മതിച്ചതായാണ് മൊഴി

നിക്ഷേപത്തുക മുഴുവന്‍ എം.ഡി- തോമസ് ഡാനിയേല്‍, മാനേജിങ് പാട്ണര്‍- പ്രഭാ തോമസ്. സി ഇ ഒ ഡോ. റീനു മറിയം തോമസ് എന്നിവരുടെ പേരിലുളള സ്ഥാപനങ്ങളിലേയ്ക്ക് മാറ്റി. മൂന്ന് ദേശസാല്‍കൃത ബാങ്കുകളിലുള്ള 5 അക്കൗണ്ടുകളിലേയ്ക്കാണ് ഇവ മാറ്റി നിക്ഷേപിച്ചത്. 1500 കോടിയുടെ ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നാണ് പ്രഭയുടെ വെളിപ്പെടുത്തല്‍. മാസങ്ങള്‍ക്ക് മുന്‍പ് 2 കോടി രൂപ വിലയുളള ഭൂമി ആന്ധ്രയില്‍ വാങ്ങിയായും പ്രതികളുടെ മൊഴിയിലുണ്ട്.

അതേസമയം, വരും ദിവസങ്ങളില്‍ അന്വേഷണത്തിന് മേല്‍നോട്ടം നല്‍കുന്ന ഐ ജി ഹര്‍ഷിത അട്ടല്ലൂരി പത്തനംതിട്ടയില്‍ എത്തി കേസിന്റെ സ്ഥിതി ഗതികള്‍ വിലയിരുത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News