ശ്രീനഗറില്‍ പട്രോളിംഗ് സംഘത്തിന് നേ​രെ ആ​ക്ര​മ​ണം; മൂന്ന് ഭീകരരെ വധിച്ചു, ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു

ശ്രീനഗറിലെ പന്താ ചൗക്കില്‍ പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേ​രെ ആ​ക്ര​മ​ണം. മൂന്ന് ഭീകരരെ സുരക്ഷ സേന വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. എ.എസ് ഐ ബാബു രാം ആണ് കൊല്ലപ്പെട്ടത്

ശ്രീനഗറിലെ പ​ന്താ ചൗ​ക്കി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ഏ​റ്റു​മു​ട്ട​ല്‍ തു​ട​ങ്ങി​യ​ത്. സി​ആ​ര്‍​പി​എ​ഫ് സം​ഘ​ത്തി​ന് നേ​രെ ഭീ​ക​ര​ര്‍ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍ തു​ട​രു​ന്ന​തി​നി​ടെ ഭീ​ക​ര​ര്‍ വീ​ണ്ടും വെ​ടി​വ​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്നു സം​യു​ക്ത സേ​നാ വി​ഭാ​ഗ​ങ്ങ​ള്‍ സ്ഥ​ല​ങ്ങ​ള്‍ വ​ള​യു​ക​യാ​യി​രു​ന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here