നടൻ ഇടവേള ബാബുവിന്റെ അമ്മ ശാന്താ രാമൻ അന്തരിച്ചു

നടൻ ഇടവേള ബാബുവിന്റെ അമ്മ ശാന്താ രാമൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. ഇന്നലെയായിരുന്നു ജന്മദിനം.

ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെ സംഗീത അധ്യാപികയായിരുന്നു ശാന്താ രാമൻ.

ഇരിങ്ങാലക്കുട കോർപറേറ്റീവ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ഒൻപതു മണിക്ക് ഇരിങ്ങാലക്കുടയിലെ ഇടവേള ബാബുവിന്റെ വസതിയിൽ കൊണ്ടുവരും. വൈകിട്ട് മൂന്നു മണിക്കാണ് സംസ്കാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe