ഈ ഓണക്കാലത്ത് വസ്ത്രങ്ങൾക്ക് ഒപ്പം മാസ്കുകളും വിപണിയിൽ ഇടം നേടുന്നുണ്ട്. സാധാരണ മാസ്കുകൾ ഇഷ്ടപ്പെടാത്തവർക്ക് കസവ് മാസ്ക് പരിചയപ്പെടുത്തുകയാണ് ചേന്ദമംഗലത്തെ കൈത്തറി സംഘങ്ങൾ.
നൂറു രൂപ വിലയുള്ള കസവ് മാസ്കുകൾക്ക് ആവശ്യക്കാരും ഏറെയാണ്. കോവിഡിന് ഇടയിലും ഓണക്കാലം അതിജീവനത്തിന്റെ മാതൃകയാക്കുക കൂടിയാണ് ചേന്ദമംഗലം.

Get real time update about this post categories directly on your device, subscribe now.