അനു.എസ്, മാധ്യമങ്ങളുടെ അസത്യ പ്രചരണങ്ങളുടെ രക്തസാക്ഷിയോ? പിഎസ്.സി ചെയര്‍മാന്റെ പ്രതികരണം

തിരുവനന്തപുരം കാരക്കോണം കുനത്തുകാല്‍ തട്ടിട്ടമ്പലം സ്വദേശി അനുവിന്റെ മരണത്തില്‍ പ്രതികരണവുമായി പിഎസ്.സി ചെയര്‍മാന്‍.

”കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കേരളത്തിലെ മാധ്യമങ്ങള്‍ പി.എസ്.സി നിയമനങ്ങളെ കുറിച്ച് നട്ടാല്‍ കുരുക്കാത്ത നുണകള്‍ പടച്ചുവിട്ടു കൊണ്ടിരിക്കുകയാണ്. ഒഴിവുകള്‍ ഉണ്ടായിട്ടും റിപ്പോര്‍ട്ട് ചെയ്യുന്നില്ല, ആ ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനങ്ങള്‍ നടത്തുന്നു, PSC റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ട് കാര്യമില്ല തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് സര്‍ക്കാരിനെയും പി.എസ്.സി യെയും ആക്രമിക്കുന്ന കാഴ്ചകള്‍ കേരളം കണ്ടതാണ്.”

”പഠിച്ച് PSC റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ ഇത്തരത്തിലുള്ള അസത്യ പ്രചാരണങ്ങള്‍ സ്വാധീനിക്കുന്നു എന്നു വേണം അനുവിന്റെ ദു:ഖകരമായ മരണം നല്‍കുന്ന സൂചന. അനു. എസ് 27 വയസുണ്ടായിരുന്ന ഒരാളാണ്. ഇനിയും 9 വര്‍ഷങ്ങള്‍ കൂടി PSC യിലേക്ക് അപേക്ഷ അയയ്ക്കാന്‍ കഴിയുന്ന ഒരാളുമായിരുന്നു. ബിരുദധാരിയുമായിരുന്നു. ഇനിയും സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സാധ്യതയുള്ള ആളുമായിരുന്നു.”

”മാധ്യമങ്ങളുടെ അസത്യ പ്രചരണങ്ങള്‍ ഒരു പക്ഷെ അദ്ദേഹത്തിന്റെ മരണത്തെ സ്വാധീനിച്ചിട്ടുണ്ടാവാം. ഇനി PSC റാങ്ക് ലിസ്റ്റുകളില്‍ ഇടം പിടിച്ചിട്ട് കാര്യമില്ല, പിന്‍വാതില്‍ നിയമനങ്ങളാണ് കൂടുതലും, സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ പോകുന്നില്ല എന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് തെറ്റിദ്ധരിച്ച് പാവം ആത്മഹത്യ ചെയ്തതായി കുടേ?”

”മരണപ്പെട്ട ശ്രീ.അനു.എസ് കഴിഞ്ഞ രണ്ട് പോലീസ് കോണ്‍സ്റ്റബിളിന്റെയും Indian Reserve Batallion (IRB) ലെ പോലീസ് കോണ്‍സ്റ്റബിളിന്റെയും ചുരുക്കപ്പട്ടികകളില്‍ (Short List) ഉള്‍പ്പെട്ടിരുന്നു.. എന്നാല്‍ മൂന്ന് പ്രാവശ്യവും Physical Efficiency Test പാസാകാത്തതിനാല്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News