എല്ലാവരും ഇന്ത്യന്‍ ബ്രീഡ് പട്ടികളെ വാങ്ങുക: മന്‍ കി ബാത്തില്‍ മോദി

ദില്ലി: എല്ലാവരും ഇന്ത്യന്‍ ബ്രീഡ് പട്ടികളെ വാങ്ങുകയെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ബോംബ് സ്‌ക്വാഡിനെ സഹായിക്കാനും അപകടസ്ഥലത്ത് അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കാനും പട്ടികള്‍ക്ക് കഴിയും. രാജ്യത്തെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ പട്ടികള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും മോദി പറഞ്ഞു. അടുത്ത തവണ വീട്ടില്‍ വളര്‍ത്തു മൃഗങ്ങളെ വാങ്ങാന്‍ ആലോചിക്കുമ്പോള്‍ ഇന്ത്യന്‍ ബ്രീഡായ ഒരു പട്ടിയെ തെരഞ്ഞെടുത്ത് വാങ്ങണമെന്ന് മോദി പറഞ്ഞു.

രാജ്യം കടുത്ത കൊവിഡ് ഭീഷണിയും സാമ്പത്തിക പ്രതിസന്ധിയും നേരിടുമ്പോള്‍ ഇതിനെ നേരിടാനുള്ള പദ്ധതികളെക്കുറിച്ച് മോദി മന്‍കീ ബാത്തില്‍ കൂടുതലൊന്നും പരാമര്‍ശിച്ചില്ല.

രാജ്യത്തെ കളിപ്പാട്ട വ്യവസായം വളരണമെന്നും ഇന്ത്യയ്ക്ക് ഒരു ടോയ് ഹബ്ബായി മാറാന്‍ കഴിയുമെന്നും മോദി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News