മലയാളികള്‍ക്ക് സര്‍ക്കാരിന്റെ ഓണ സമ്മാനമായി വന്‍ പദ്ധതികള്‍

തിരുവനന്തപുരം: മലയാളികള്‍ക്ക് സര്‍ക്കാരിന്റെ ഓണ സമ്മാനമായി വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ 100 രൂപ വീതം വര്‍ദ്ധിപ്പിച്ചു. പെന്‍ഷനുകള്‍ മാസം തോറും വിതരണം ചെയ്യും. അടുത്ത നാല് മാസത്തേക്ക് കൂടി എല്ലാവര്‍ക്കും സൗജന്യഭക്ഷ്യകിറ്റ് നല്‍കും.

അടുത്ത കേരളപ്പിറവി ദിനത്തില്‍ 14 ഇനം പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിക്കും. 20000 കുടുംബങ്ങള്‍ക്ക് നൂറ് ദിവസത്തിനുളളില്‍ പട്ടയം നല്‍കും. പരിധി 2020 ഡിസംബര്‍ 31 വരെ നീട്ടി നല്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് സംസ്ഥാനം .

ഇടത് മുന്നണി സര്‍ക്കാരിന്റെ കരുതലും, കാരുണ്യവും ആണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ വാര്‍ത്താസമ്മേളനത്തോടെ വെളിവാക്കുന്നത്.അടുത്ത നൂറ് ദിവസത്തിനുളളില്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News