എൽഡിഎഫ്‌ സർക്കാരിന്റെ ഓണസമ്മാനം; 100 ദിനം 100 കർമപദ്ധതി

മലയാളികൾക്ക്‌‌ എൽഡിഎഫ്‌ സർക്കാരിന്റെ ഓണസമ്മാനമായി നൂറുദിന നൂറിന കർമപദ്ധതി. 100 ദിവസത്തിനുള്ളിൽ നൂറ് പദ്ധതി പൂർത്തിയാക്കി നാടിന്‌ സമർപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്ഷേമ പെൻഷനുകൾ നൂറുരൂപ കൂട്ടി 1400 രൂപയാക്കി.

എല്ലാ മാസവും പെൻഷൻ വിതരണം ചെയ്യും. സൗജന്യ ഭക്ഷ്യധാന്യകിറ്റ്‌ അടുത്ത നാലുമാസംകൂടി നൽകും. 14 പച്ചക്കറിക്ക്‌ താങ്ങുവില പ്രഖ്യാപിക്കും‌. പിഎസ്‌സിക്ക്‌ വിട്ട 11 സ്ഥാപനത്തിന്റെ നിയമനം നടത്തുന്നതിന്‌ ചട്ടം രൂപീകരിക്കാൻ ദൗത്യസംഘം‌ രൂപീകരിച്ചു.

നൂറിന- പരിപാടി എല്ലാ തലത്തിലും അവലോകനം ചെയ്യും. സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ്‌ നൽകി.

കർക്കിടകമടക്കമുള്ള പഞ്ഞമാസത്തെ നമ്മൾ മറികടക്കുന്നത് പൊൻചിങ്ങവും അതിന്റെ ഭാഗമായി തിരുവോണവുമുണ്ട് എന്ന പ്രത്യാശകൊണ്ടാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കോവിഡ് കാലത്തെ നമ്മൾ മറികടക്കുന്നതും ഇതിനപ്പുറത്ത് സൗഖ്യപൂർണമായ ഒരു നല്ല കാലമുണ്ട് എന്ന പ്രത്യാശകൊണ്ടാണ്. ആ പ്രത്യാശ തന്നെയാണ് കോവിഡ് മഹാമാരിയെ മുറിച്ചുകടക്കാൻ നൂറുദിന കർമപരിപാടി ആവിഷ്‌കരിച്ചത്‌.

88 ലക്ഷം കുടുംബത്തിന്‌ വീണ്ടും സൗജന്യ ഭക്ഷ്യധാന്യ കിറ്റ്‌
സംസ്ഥാനത്തെ 88 ലക്ഷം കാർഡുടമകൾക്ക്‌ അടുത്ത നാലുമാസം സൗജന്യമായി ഭക്ഷ്യ കിറ്റ്‌ നൽകും. നിലവിൽ നൽകുന്നതുപോലെ റേഷൻകടവഴിയാണ്‌ നൽകുക.

ലോക്‌ഡൗൺ പ്രഖ്യാപിച്ച ഘട്ടത്തിൽ 86.5 ലക്ഷം പേർക്കായിരുന്നു ഭക്ഷ്യകിറ്റ്‌ നൽകിയത്‌. ഇപ്പോൾ 1.5 ലക്ഷംകാർഡുകൂടി വന്നു. അതിനാൽ, 88 ലക്ഷം കാർഡുടമകൾക്കും കിറ്റ്‌ നൽകും.

പച്ചക്കറി തറവില രാജ്യത്ത്‌ ആദ്യം
അടുത്ത കേരളപ്പിറവി ദിനത്തിൽ 14 ഇനം പച്ചക്കറിക്ക് തറവില പ്രഖ്യാപിക്കുന്നതോടെ ഈ പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും കേരളം.

വിപണനത്തിന്‌ സഹകരണ ബാങ്കുകളുടെ ആഭിമുഖ്യത്തിൽ കടകളുടെ ശൃംഖല ആരംഭിക്കും. കൃഷിക്കാർക്ക് ഉടൻ അക്കൗണ്ടിലേക്ക്‌ പണം നൽകും. തറവിലയിൽ വ്യാപാരനഷ്ടം ഉണ്ടായാൽ വയബിലിറ്റി ഗ്യാപ്‌ പ്ലാൻ ഫണ്ടിൽനിന്ന്‌ തദ്ദേശഭരണ സ്ഥാപനങ്ങൾ നികത്തും.

5 ലക്ഷം കുട്ടികൾക്ക്‌ ലാപ്‌ടോപ്‌ ഉടൻ
വിദ്യാശ്രീ പദ്ധതി പ്രകാരം അഞ്ചുലക്ഷം കുട്ടികൾക്കുള്ള ലാപ്‌ടോപ്പ്‌ വിതരണം 100 ദിവസത്തിനുള്ളിൽ ആരംഭിക്കും. ഓൺലൈൻ പഠനം കൂടുതൽ സുഗമമാക്കാൻ വഴിതുറക്കുന്നതാകും ഇത്‌.
കെഎസ്എഫ്ഇയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിലാണ്‌ പദ്ധതി.

കുടിശ്ശികയില്ലാതെ പെൻഷൻ
ക്ഷേമ പെൻഷൻ തുക 100 രൂപ വർധിപ്പിച്ചത്‌ 58 ലക്ഷംപേർക്ക്‌ ആശ്വാസമാകും. ഇപ്പോൾ പെൻഷൻ 1300 രൂപയാണ്‌; അത്‌ 1400 രൂപയായി. കുടിശ്ശികയില്ലാതെ മാസംതോറും വിതരണം ചെയ്യും. യുഡിഎഫ് ഭരണം ഒഴിയുമ്പോൾ 35 ലക്ഷം പേർക്ക് 600 രൂപ നിരക്കിലായിരുന്നു പെൻഷൻ.

അതും ആറ്‌ മാസത്തോളം കുടിശ്ശികയുമായിരുന്നു. എൽഡിഎഫ്‌ വന്നപ്പോൾ 600 രൂപയായിരുന്ന പെൻഷനാണ്‌ ഘട്ടംഘട്ടമായി 1400 രൂപയാക്കി വർധിപ്പിച്ചിരിക്കുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News