വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; പ്രതികളുടെ രാഷ്ട്രീയ ബന്ധം തെളിയിക്കുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസിന്

വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്ന കേസിലെ പ്രതികളുടെ രാഷ്ട്രീയ ബന്ധം തെളിയിക്കുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസിന്.

കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസ് പരിപാടിയിൽ പ്രതികൾ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് കൈരളി ന്യൂസിന് ലഭിച്ചത്. പ്രതികൾ ആയ സജീവും, ഷാജിക്കും വെഞ്ഞാറാം മൂട്ടിലെ പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രമാണ് കെെരളി ന്യൂസിന് ലഭിച്ചത്.

മൂന്നാമത്തെ വെള്ള ഷർട്ട്‌ ഇട്ട ആളിന്റെ ബാക്കിൽ ഇരിക്കുന്നത് സജീവ്സെൽഫി എടുക്കുന്നയാളാണ് ഷജിത്.

ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിൻമുഖം യൂണിറ്റ് പ്രസിഡന്റും സിപിഐ എം കല്ലിങ്ങിൻമുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് ഞായറാഴ്ച അർദ്ധരാത്രി 12.30ഓടെ കോൺഗ്രസ് ഗുണ്ടാസംഘം വടിവാൾ ഉപയോഗിച്ച് വെട്ടികൊല്ലപ്പെടുത്തിയത്.

തിരുവോണ തലേന്ന് മിഥിലാജിന്റെ വീട്ടിലേയ്ക്ക് ബൈക്കിൽ പോവുകയായിരുന്നു ഇരുവരും. വെഞ്ഞാറമൂട് തേമ്പാംമൂടിൽ വെച്ച് ഇരുവരെയും കോൺഗ്രസ് ഗുണ്ടാസംഘം തടഞ്ഞ് നിർത്തി മുഖത്തും നെഞ്ചിലും വെട്ടുകയായിരുന്നു.

ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിനിടയിലെ കലാശക്കൊട്ട് മുതൽ ആരംഭിച്ച രാഷ്ട്രീയ സംഘർഷം ആണ് ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത്. കോൺഗ്രസ് ക്രിമിനൽ സംഘങ്ങളായ വെള്ളി സജീവിനെ നേതൃത്വത്തിലുള്ള സംഘം ആണ് കൊലപാതകം നടത്തിയത്.

രണ്ട് മാസങ്ങൾക്ക് മുമ്പ് ഡിവെഎഫ്ഐ നേതാവായ ഫൈസലിനെ തേമ്പാംമൂട് വെച്ച് കോൺഗ്രസ് ഗുണ്ടാസംഘം വെട്ടിപരിക്കേൽപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here