നിയമം പാലിച്ച് വാഹനമോടിച്ചവര്‍ക്ക് അപ്രതീക്ഷിത ഓണസമ്മാനം നല്‍കി മോട്ടോര്‍ വാഹന വകുപ്പ്

പാലക്കാട് നഗരത്തില്‍ ഉത്രാടപ്പാച്ചിലില്‍ വാഹനത്തിലെത്തിയവര്‍ക്ക് നല്ല പായസ കിറ്റ് അപ്രതീക്ഷിത സമ്മാനമായി കിട്ടി. നിയമം പാലിച്ച് വാഹനമോടിക്കുന്നവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പാണ് സമ്മാനം നല്‍കിയത്. നിയമം ലംഘിച്ചവര്‍ക്ക് ഉടനടി പിഴയും കട്ടി.

ഉത്രാട ദിനത്തില്‍ പാലക്കാട് നഗരത്തിലെ റോഡില്‍ പരിശോധനക്കിറങ്ങിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൈയ്യില്‍ നല്ല പായസ കിറ്റുണ്ടായിരുന്നു.

നിയമം പാലിച്ചെത്തിയവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രശംസ. ഒപ്പം നല്ല പാലട പ്രഥമന്‍ കിറ്റും സമ്മാനമായി ലഭിച്ചു.

നിയമലംഘകര്‍ക്കാകട്ടെ ഉടനടി പണി കട്ടി. ഈ പോസ് മെഷീന്‍ വഴി അപ്പോള്‍ തന്നെ പിഴയടപ്പിച്ചു.

ട്രാഫിക് ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹനവകുപ്പ് പായസ കിറ്റും ഈ പോസ് മെഷീനുമായി റോഡിലിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News