മൊറട്ടോറിയം കാലാവധി ഇന്ന് അവസാനിക്കും; ബാങ്ക് വായ്പകൾ നാളെ മുതൽ തിരിച്ചടച്ചു തുടങ്ങണം

കൊവിഡ് കാലത്ത് ബാങ്ക് വായ്പകൾക്ക് നൽകിയിരുന്ന മൊറട്ടോറിയം ഇന്ന് അവസാനിക്കും. നാളെ മുതൽ എല്ലാ വായ്പകളും തിരിച്ചടച്ചു തുടങ്ങണം.

ആനുകൂല്യം നീട്ടാനായി കേരളമടക്കം നൽകിയ കത്തുകളോട് കേന്ദ്രം ഇതുവരെയും പ്രതികരിച്ചിട്ടില്ല.
മൊറട്ടോറിയം നീട്ടി നൽകേണ്ടതില്ല എന്ന നിലപാടിലാണ് കേന്ദ്ര സർക്കാരും ആർബിഐയും.

രണ്ടു തവണകളായാണ് ആറ് മാസത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്തിയത്. മാർച്ച് 1 മുതൽ ഓഗസ്റ്റ് വരെ രണ്ട് ഘട്ടമായാണ് മൊറട്ടോറിയം നടപ്പാക്കിയത്.

കാലാവധി നീട്ടി നല്‍കിയില്ലായെങ്കില്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ വായ്പകള്‍ തിരിച്ചടച്ച് തുടങ്ങണം. മൊറട്ടോറിയം അവസാനിക്കുന്നതോടെ ആനുകൂല്യം സ്വീകരിച്ചവർക്ക് അധികമായി ആറ് ഗഡുക്കളും അതിന്റെ പലിശയും അടയ്‌ക്കേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News