കേരളത്തിൽ ആകമാനം കലാപം സൃഷ്ടിക്കാനാണ് കോൺഗ്രസിൻ്റെ ശ്രമമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു.
തിരുവോണദിനത്തിൽ വെഞ്ഞാറമൂട്ടിലെ രണ്ട് സിപിഐഎം -ഡിവൈഎഫ്ഐ പ്രവർത്തകരെ അരുംകൊല ചെയ്തതിലൂടെ കോൺഗ്രസിൻ്റെ കൊലപാതക രാഷ്ട്രീയം തുറന്നുകാട്ടപ്പെട്ടിരിക്കയാണ്. കോൺഗ്രസ് കേരള രാഷ്ട്രീയത്തിൽ തികച്ചും ഒറ്റപ്പെട്ടതോടെയാണ് കൊലപാതക രാഷ്ട്രീയം അഴിച്ചുവിട്ടിരിക്കുന്നത്.
ദിവസങ്ങൾക്ക് മുമ്പ് കായംകുളത്ത് സിപിഐഎം പ്രവർത്തകൻ സിയാദിനെ കൊല ചെയ്യാൻ കൂട്ടുനിന്നത് കോൺഗ്രസ് നേതാക്കളാണ്. അതിന് പിന്നാലെയാണ് ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ കോൺഗ്രസ് ക്രിമിനലുകൾ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
തികച്ചും അപലപനീയമായ ഈ ഇരട്ടക്കൊലപാതകത്തിനെതിരെ പ്രതിഷേധിക്കാൻ എല്ലാ ജനാധിത്യവിശ്വാസികളും രംഗത്തുവരണമെന്ന് എസ് ആർ പി പ്രസ്താവനയിൽ പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.