സംസ്ഥാനത്ത് രണ്ടു കൊവിഡ് മരണങ്ങള്‍ കൂടി

സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.

ഇടുക്കിയിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കി കുഴിത്തുളു സ്വദേശി ജോസഫ് ആണ് മരിച്ചത്. 82 വയസായിരുന്നു.

ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആയ മകളിൽ നിന്നാണ് ജോസഫിന് രോഗം ബാധിച്ചത്. ഇയാളുടെ കുടുംബത്തിലെ നാല്‌ അംഗങ്ങളും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.

പത്തനംതിട്ടയിൽ വീണ്ടും കോവിഡ് മരണം. കോട്ടാങ്ങൽ സ്വദേശി ചെല്ലമ്മ (80) ആണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിൽ ആയിരുന്നു. ജന. ആശുപത്രിയിൽ വച്ചാണ് മരിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News