പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ വിധിച്ച് സുപ്രീംകോടതി; 15ന് മുന്‍പ് അടച്ചില്ലെങ്കില്‍ മൂന്നുമാസം തടവ്

പ്രമുഖ അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി ഒരു രൂപ പിഴ ശിക്ഷ വിധിച്ചു. സപ്തംബര്‍ 15 നകം പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം തടവ് അനുഭവിക്കണം.

ഭൂഷണ്‍ ഗുരുതരമായ ക്രിമിനല്‍ കോടതിഅലക്ഷ്യം നടത്തിയെന്ന് സുപ്രീംകോടതി നേരത്തെ വിധിച്ചിരുന്നു. പ്രശാന്ത് ഭൂഷന്റെ ട്വിറ്റര്‍ കുറിപ്പുകളുടെ പേരില്‍ സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധി.

ജസ്റ്റിസ് അരുണ്‍ മിശ്ര സപ്തംബര്‍ രണ്ടിന് വിരമിക്കാനിരിക്കെയാണ് വിധി. ജ.ബി ആര്‍ ഗവായ്, ജ.കൃഷ്ണ മുരാരി എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here