വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: ഡിവൈഎഫ്‌ഐ നേതാക്കളെ കോണ്‍ഗ്രസ് ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ നേതാക്കളെ കോണ്‍ഗ്രസ് ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്. അഞ്ചോളം പേരെ ദൃശ്യങ്ങളില്‍ കാണാം. മൂന്നു ബൈക്കുകളില്‍ സംഘം എത്തുന്നതും വാക്കേറ്റമുണ്ടാകുന്നതും വെട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കൃത്യം നടന്ന സ്ഥലത്തെ സിസിടിവി ക്യാമറകള്‍ തിരിച്ചുവച്ച നിലയിലായിരുന്നു. അതിനാല്‍ ദൃശ്യങ്ങള്‍ ലഭ്യമായിരുന്നില്ല. സമീപത്തെ ജംഗ്ഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളില്‍ ചിലരെ വ്യക്തമായതായി പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രിയാണ് വെഞ്ഞാറമ്മൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബൈക്കിലെത്തിയ കോണ്‍ഗ്രസ് ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. നെഞ്ചിന് കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ചും ഹക് മുഹമ്മദ് ആശുപത്രിയിലും മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News