ഡിവൈഎഫ്‌ഐക്കാരെ വെട്ടിക്കൊന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയില്‍ മുഖ്യ പ്രതി ഒളിവില്‍

തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ആറു പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യ പ്രതി സജീവ് ഒളിവിലാണ്. ഇയാളുടെ കൂട്ടുകാരനും ഐഎന്‍ടിയുസി പ്രാദേശിക നേതാവുമായ സജിത് പിടിയിലായിട്ടുണ്ട്.

വെഞ്ഞാറമൂടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ തിരുവോണനാള്‍ പുലര്‍ച്ചെയാണ് കോണ്‍ഗ്രസ് ഗുണ്ടാസംഘം വെട്ടിക്കൊന്നത്. ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിന്‍മുഖം യൂണിറ്റ് പ്രസിഡന്റും സിപിഐ എം കല്ലിങ്ങിന്‍മുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് 12.30ഓടെ കോണ്‍ഗ്രസ് ഗുണ്ടാസംഘം വടിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

തിരുവോണ തലേന്ന് മിഥിലാജിന്റെ വീട്ടിലേയ്ക്ക് ബൈക്കില്‍ പോവുകയായിരുന്നു ഇരുവരും. വെഞ്ഞാറമൂട് തേമ്പാംമൂടില്‍ വെച്ച് ഇരുവരെയും കോണ്‍ഗ്രസ് ഗുണ്ടാസംഘം തടഞ്ഞ് നിര്‍ത്തി മുഖത്തും നെഞ്ചിലും വെട്ടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഡിവെഎഫ്‌ഐ നേതാവായ ഫൈസലിനെ തേമ്പാംമൂട് വെച്ച് കോണ്‍ഗ്രസ് ഗുണ്ടാസംഘം വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു.
അക്രമികളെത്തിയ ബൈക്കും വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബൈക്കിന്റെ ഉടമയാണ് പിടിയിലായ ഒരാള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News