മുൻരാഷ്ട്രപതിയും ദീർഘകാലം കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് കുമാർ മുഖർജി അന്തരിച്ചു. 84 വയസ്സായിരുന്നു. വൈകിട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം. മകൻ അഭിജിത് മുഖർജി ട്വിറ്ററിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്.
അഞ്ചു പതിറ്റാണ്ടു നീണ്ട പൊതുജീവിതത്തിന് ഉടമയായ പ്രണബിനെ കഴിഞ്ഞവർഷം രാഷ്ട്രം പരമോന്നത ബഹുമതിയായ ഭാരത്‌രത്‌ന നൽകി ആദരിച്ചു. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ഡൽഹി കരസേനാ ആശുപത്രിയിൽ ശസ്‌ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. കോവിഡ് സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങളിലായി വെന്റിലേറ്ററിലായിരുന്നു.
2012 മുതൽ 2017 വരെ രാഷ്ട്രപതിയായി. അഞ്ചു തവണ രാജ്യസഭയിലേക്കും രണ്ടു തവണ ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ധനം, വിദേശം, പ്രതിരോധം എന്നീ സുപ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചു. ഒട്ടേറെ മന്ത്രിസഭാ സമിതികളുടെ അധ്യക്ഷനായി.

Get real time update about this post categories directly on your device, subscribe now.