തിരുവനന്തപുരം: കോൺഗ്രസിന്‍റെ വാദം നിരാകരിച്ച് പോലീസിന്‍റെ എഫ് ഐ ആർ റിപ്പോര്‍ട്ട്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഇരട്ടകൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസുമായുളള രാഷ്ട്രീയ വൈര്യം എന്ന് പോലീസ്.
പ്രതികൾ കോൺഗ്രസ് പ്രവർത്തകർ തന്നെയെന്ന് പോലീസിന്‍റെ എഫ് ഐ ആർ.കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സജീവിനെ ഒന്നാം പ്രതിയാക്കി പോലീസിന്‍റെ എഫ്ഐആര്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് കൈരളി ന്യൂസിന്.
ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഇരട്ടകൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസുമായുളള രാഷ്ട്രീയ വൈര്യം എന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കൊലപാതകികള്‍ കോണ്‍ഗ്രസുകാര്‍ തന്നെയെന്നും , ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ഹക്കിമിനോടും, മിഥിലാജിനോടും ഉളള രാഷ്ടീയ വിരോധമാണ് കൊലക്ക് കാരണമെന്ന് എഫ്ഐആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായ സജീവിനെ ഒന്നാം പ്രതിയാക്കിയും മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അന്‍സാറിനെ രണ്ടാം പ്രതിയാക്കിയുമാണ് എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.
കണ്ടാല്‍ അറിയാവുന്ന മറ്റ് നാല് പേര്‍ അടക്കം ആറ് പേരെ പ്രതികളാക്കിയാണ് എഫ്ഐആര്‍ തയ്യാറാക്കിയത്. അതിനിടെ കേസിലെ മുഖ്യപ്രതികളായ സജീവും, സനലും പോലീസിന്‍റെ പിടിയിലായി. കൊലപാതകത്തിൽ നേരിട്ട് പങ്കാളിയായവരാണ് ഇരുവരും. ഇതോടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത നാല് പേരടക്കം ഏട്ട് പേരെ പോലീസിന്‍റെ പിടിയിലായി.

Get real time update about this post categories directly on your device, subscribe now.