മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 8 ലക്ഷത്തിലേക്ക്; മുംബൈയിൽ 96 കാരിയ്ക്ക് രോഗമുക്തി

മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 8 ലക്ഷത്തിലേക്ക്. മഹാരാഷ്ട്രയിൽ 11,852 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തിന്റെ കോവിഡ് -19 രോഗബാധിതരുടെ എണ്ണം 7,92,541 ആയി ഉയർന്നു.

സംസ്ഥാനത്ത് 184 പേർ രോഗം ബാധിച്ചു മരിച്ചതോടെ മരണസംഖ്യ 24,583 ആയി രേഖപ്പെടുത്തി. നിലവിൽ 1,94,056 രോഗികൾ ചികിത്സയിലാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു ഇന്ന് പുതിയ കേസുകളുടെ എണ്ണത്തിലും മരണസംഖ്യയിലും നേരിയ കുറവാണ് രേഖപ്പെടുത്തിയത്.

മുംബൈയിൽ 1,179 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം 1,45,805 ആയി ഉയർന്നു. 32 രോഗികൾ മരണപ്പെട്ടു. ഇതോടെ നഗരത്തിൽ മരണസംഖ്യ 7,655 ആയി. ഇത് വരെ 1,17,268 രോഗികളാണ് മുംബൈയിൽ സുഖം പ്രാപിച്ചത്. 20,554 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

ധാരാവിയിൽ പുതിയ കേസുകളുടെ എണ്ണത്തിൽ ചെറിയ വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് 15 പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 2,775 ആയി ഉയർന്നു. 94 പേരാണ് ധാരാവിയിൽ ചികിത്സയിൽ കഴിയുന്നത്. മേഖലയിൽ ഇതുവരെ 2,416 പേരാണ് അസുഖം ഭേദമായി ആശുപത്രി വിട്ടത്.

കല്യാൺ ഡോംബിവ്‌ലി മേഖലയിൽ 378 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

96 വയസ്സുകാരി മുംബൈയിൽ സുഖം പ്രാപിച്ചു ആശുപത്രി വിട്ടു

മുംബൈയിൽ 96 വയസ്സുള്ള കോവിഡ് -19 ബാധിച്ച സ്ത്രീ അസുഖം ഭേദമായി ആശുപത്രി വിട്ടു. മുളുണ്ട് അപെക്സ് ഹോസ്പിറ്റലിൽ 19 ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞതിന് ശേഷമാണ് രോഗമുക്തി നേടിയത്.

ശാരീരികമായ കാരണങ്ങളാൽ പ്രായമായ ആളുകൾ കൊറോണ വൈറസിന് കൂടുതൽ ഇരയാകുന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് ചുമ, ശ്വാസതടസ്സം, തുടങ്ങിയ ലക്ഷണങ്ങളോടെ 2020 ഓഗസ്റ്റ് 9 ന് ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുടുംബം പോലും പ്രതീക്ഷകൾ ഉപേക്ഷിച്ചിരുന്നു.

എല്ലാ പ്രതിബന്ധങ്ങളും ഉണ്ടായിരുന്നിട്ടും കൃത്യമായ ചികിത്സാ പ്രോട്ടോക്കോളിലൂടെ അവരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുവാൻ കഴിഞ്ഞുവെന്നാണ് ഡോ. ഹാർദിക് താക്കൂർ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News