ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും

ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് രാജ്യത്ത് ഇന്ന് തുടക്കം. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍, മെയ് മൂന്നിന് നടത്താനിരുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയും (നീറ്റ്) ഏപ്രില്‍ ആദ്യവാരം നടത്താനിരുന്ന ജെഇഇ മെയിന്‍ പരീക്ഷയും നേരത്തെ മാറ്റി വയ്ക്കുകയായിരുന്നു.

നീറ്റ് പരിക്ഷ ഈ മാസം 13ന് നടക്കും. അഡ്മിറ്റ് കാര്‍ഡുകള്‍ അടക്കം എല്ലാം വിതരണം ചെയ്തിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം തള്ളിയാണ് ഇന്ന് മുതൽ പരീക്ഷകൾ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News