സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാൻ എന്‍ഐഎ ഇന്ന് എത്തും

തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ ഇന്ന് സെക്രട്ടേറിയറ്റില്‍ പരിശോധന നടത്തും. എന്‍ഐഎ സെക്രട്ടറിയേറ്റിലെ സിസിടിവികൾ പരിശോധിക്കും.

രാവിലെ 10 മണിക്ക് ആണ് അന്വേഷണ സംഘം സെക്രട്ടറിയേറ്റിൽ എത്തുക. അന്വേഷണസംഘമായ കേസുമായി ബന്ധപ്പെട്ട് ആവശ്യമുള്ള ദൃശ്യങ്ങള്‍ നേരിട്ടെത്തി പരിശോധിക്കാനാണ് എന്‍ഐഎ സംഘം എത്തുന്നത്. CCTV ദൃശ്വങ്ങൾ നൽകാം എന്ന് സർക്കാർ അറിയിച്ച സാഹചര്യത്തിലാണ് എന്‍ഐഎ എത്തുന്നത്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ 2020 ജൂലൈ 10വരെയുള്ള ദൃശ്യങ്ങള്‍ എന്‍ഐഎ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News