വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; രണ്ടു പേർ കൂടി കസ്റ്റഡിയിൽ

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസില്‍ പ്രതികളായ രണ്ടു പേര്‍ കൂടി കസ്റ്റഡിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതി അൻസർ, ഉണ്ണി എന്നിവരാണ് കസ്റ്റഡിയിലായത്.ഇരുവരും ഒ‍ളിവിലായിരുന്നു. മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

കേസില്‍ 4 പ്രതികളുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നജീബ്, അജിത്, ഷജിത്ത്, സതിമോന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

മുഖ്യപ്രതികളായ സജീവ്, സനല്‍ തുടങ്ങിയവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും. പ്രതികളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News