വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; മിഥിലാജിനെതിരെയുണ്ടായത് ക്രൂരമായ ആക്രമണം; മരണകാരണം നെഞ്ചിലേറ്റ വെട്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

വെഞ്ഞാറമൂട് കോണ്‍ഗ്രസ് ഗുണ്ടാസംഘം കൊലപ്പെടുത്തിയ ഡിവെെഎഫ്ഐ പ്രവര്‍ത്തകന്‍ മിഥിലാജിനെതിരെയുണ്ടായത് ക്രൂരമായ ആക്രമണം. നെഞ്ചിലേറ്റ വെട്ടാണ് മരണകാരണമായതെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്.

ഇടതു നെഞ്ചിലേറ്റ വെട്ട് ഹൃദയം തുളച്ചുകയറിയാണ് മിഥിലാജ് കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നത്.

അതേസമയം വെഞ്ഞാറമൂടിലേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് പൊലീസ്. കൊല്ലപ്പെട്ടെ ഹഖ് മുഹമ്മദിനെ പ്രതികൾ ലക്ഷ്യം വച്ചിരുന്നു. സോഷ്യൽ മീഡിയയിലെ വിമർശനങ്ങളും വിരോധത്തിന് കാരണമായെന്നും പൊലീസ് പറയുന്നു.

ഫൈസൽ വധശ്രമക്കേസുമായി ബന്ധപ്പെട്ട് മുന്നോട്ടു പോകരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. നിരവധി തവണ ഹഖ് മുഹമ്മദിനെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News