ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം: പ്രതികള്‍ അടൂര്‍ പ്രകാശിനെ വിളിച്ചു, ലക്ഷ്യം നിര്‍വഹിച്ചു എന്നറിയിച്ചു; കൊലപാതകം ആസൂത്രിതമെന്ന് ഇപി ജയരാജന്‍

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ അടൂര്‍ പ്രകാശിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഇപി ജയരാജന്‍.

സംഭവം നടന്ന ശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ വിളിച്ചെന്നും ലക്ഷ്യം നിര്‍വഹിച്ചു എന്നറിയിച്ചെന്നും ഇപി ജയരാജന്‍ പറഞ്ഞു. മുന്‍പ് പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടപ്പോള്‍ സഹായിച്ചത് അടൂര്‍ പ്രകാശ് എം പിയാണ്. സ്റ്റേഷനില്‍ നിന്ന് പ്രതികളെ ജാമ്യത്തിലെടുക്കാന്‍ എം.പി ഇടപ്പെട്ടു.

കൊലപാതകം ആസൂത്രിതമാണെന്നും കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന്റെ അറിവുണ്ടെന്നും ഇപി ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം കൊലയാളി സംഘങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നു. മറ്റു ജില്ലകളിലും കൊലപാതകങ്ങള്‍ക്ക് കോണ്‍ഗ്രസ് പദ്ധതിയുണ്ട്. തിരുവോണ നാളില്‍ കോണ്‍ഗ്രസ് രക്ത പൂക്കളമുണ്ടാക്കിയെന്നും ഇപി ജയരാജന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News