ഫൈസല്‍ വധശ്രമക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ചത് അടൂര്‍പ്രകാശ്; ”എം.പി പൊലീസിനെ വിളിച്ചു, കേസില്‍ ഇടപെട്ടു” ഓഡിയോ ക്ലിപ്പ് കൈരളി ന്യൂസിന്

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഫൈസല്‍ ജലീല്‍ വധശ്രമക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ചത് അടൂര്‍പ്രകാശ് എം.പിയെന്ന് വെഞ്ഞാറമൂട് കൊലപാതക കേസിലെ പ്രതിയായ ഷജിത്ത്.

കേസില്‍ എം.പി പൊലീസിനെ വിളിച്ചു. ഷജിത്തിന്‍റെ ശബ്ദരേഖ കൈരളി ന്യൂസ് പുറത്ത് വിട്ടു. പാർട്ടി പ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാകുമ്പോൾ അവരെ സഹായിക്കുമെന്ന് അടൂർപ്രകാശ് എം.പിയുടെ പ്രതികരണം.

അതെസമയം വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ കൊലയ്ക്കുശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ ഫോണില്‍ വിളിച്ചതായി മന്ത്രി ഇ.പി ജയരാജൻ. ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശിന്‍റെ പങ്ക് അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വെഞ്ഞാറമൂട് തേമ്പാമൂട് പ്രദേശത്ത് കോൺഗ്രസ് അക്രമികൾക്ക് അടുർപ്രകാശ് എം.പി സംരക്ഷണമേകുന്നു എന്ന ആരോപണത്തിന്‍റെ തെളിവുകളാണ് പുറത്ത് വരുന്നത്. രണ്ടരമാസം മുൻപ് DYFI പ്രവർത്തകൻ ഫൈസൽ ജലീലിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികൾക്കായി എം.പി ഇടപെട്ടുവെന്നത് പ്രതികളിൽ ഒരാളായ ഷജിത്ത് തന്നെ വെളിപ്പെടുത്തുന്നു.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ റിമാന്‍റിലായ പ്രതി കൂടിയാണ് ഷജിത്ത്. കോൺഗ്രസ് എന്‍റെ രക്തം എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ ഷജിത്ത് പറഞ്ഞതാണ് കൈരളി ന്യൂസ് പുറത്ത് വിട്ട ശബ്ദരേഖ.

ഈ ആരോപണം തള്ളിക്കളയാൻ അടൂർ പ്രകാശ് എം.പി തയ്യാറായില്ല എന്നത് കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കുന്നു.

അതെസമയം, വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതികളായ കോൺഗ്രസുകാർക്ക്‌ അടൂര്‍ പ്രകാശ് എം.പിയുമായി ബന്ധമുണ്ടെന്ന് മന്ത്രി ഇ പി ജയരാജൻ പ്രതികരിച്ചു.

സിപിഐഎമ്മും ഇരട്ടക്കൊലപാതകത്തിൽ അടൂർപ്രകാശ് എം.പി ഉൾപ്പെടെയുള്ള ഉന്നത കോൺഗ്രസ് നേതൃത്വത്തിന്‍റെ പങ്കിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. പുറത്ത് വരുന്ന തെ‍ളിവുകളും എം.പിയുടെ പങ്കിലെയ്ക്കാണ് വിരൾചൂണ്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here