കോഴിക്കോട്: വെഞ്ഞാറമൂടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്നതിന് ശേഷവും കൊലവിളിയുമായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
കോഴിക്കോട് മുക്കം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ യൂസാരി മുഹമ്മദ് കുഞ്ഞാക്കയാണ് ഫെയ്സ്ബുക്കില്‍ പരസ്യമായി കൊലവിളിയുമായി എത്തിയിരിക്കുന്നത്. ബബിന്‍ എന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകനെതിരെയാണ് ഇയാള്‍ വധഭീഷണിയുമായി എത്തിയിരിക്കുന്നത്.
കൊലപാതകത്തിന് ശേഷം ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഭീഷണിയും അസഭ്യം പറച്ചിലുമായി ആക്രമണം അഴിച്ചുവിടുകയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ‘സഖാക്കളുടെ ഇക്കൊല്ലത്തെ ഓണം രക്തത്തില്‍ മുങ്ങി ചത്തു’ എന്നായിരുന്നു ലീഗ് വനിതാ നേതാവ് ഷഹന കല്ലടിയുടെ പോസ്റ്റ്.

Get real time update about this post categories directly on your device, subscribe now.